ഞങ്ങൾ വീട്ടില്‍ കേറി. വീട്ടില്‍ പ്രിബി ഒഴികെ വേറെ ആരുമില്ലാത്ത പോലെയാണ് എനിക്ക് തോന്നിയത്. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ തീര്‍ച്ചയായും വന്ന് മുഖം കാണിക്കുയായിരുന്നു.
ഞാൻ ഹാളില്‍ തന്നെ മടിച്ചു നിന്നു.
“എന്താ അവിടെ തന്നെ നിന്നുപോയത്?” കഴുത്ത് മാത്രമായി തിരിക്കാൻ കഴിയാത്തത് കൊണ്ട് അവൾ ഫുള്ളായി തിരിഞ്ഞു നിന്നിട്ട് ചോദിച്ചു, “വരൂ എന്റെ റൂമിൽ വച്ച് തെറാപ്പി ചെയ്യാം.” അവള്‍ അങ്ങോട്ട് തിരിഞ്ഞ് നടന്നുപോയി.
ഞാനും പിന്നാലെ നടന്ന് അവളുടെ റൂമിൽ കേറി. വലിയ വിശാലമായ റൂം. ചുമരില്‍ 62 ഇഞ്ച് ടിവി മൗണ്ട് ചെയ്തിരുന്നു. വലിയൊരു ബുക്ക് കേസ് കാബിനറ്റ് അവളുടെ കട്ടിലുമായി ചേര്‍ന്ന് സെറ്റ് ചെയ്തിരുന്നു.
സ്റ്റഡി ടേബിളിൽ കുറെ ബുക്സ് കിടപ്പുണ്ടായിരുന്നു.. അതിൽ ചിലത് റഫറന്‍സ് ബുക്സസാണെന്ന് മനസ്സിലായി, ബാക്കിയുള്ള ഇരുപതോളം ബുക്സൊക്കെ കണ്ടിട്ട് സയൻസ് ഫിക്ഷൻ നോവൽസ് പോലെ തോന്നിച്ചു; ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, ഫ്രഞ്ച്!!
ആഹാ… ഈ കുട്ടിക്ക് ഇത്രയും ഭാഷകൾ വായിക്കാനും അറിയാമോ!! വെറുതെ സംസാരിക്കുന്നത് പോലെ എളുപ്പമല്ല വായിച്ച് ശെരിയായ അര്‍ത്ഥം മനസ്സിലാക്കുക എന്നത്!! അവളോട് എനിക്ക് ശെരിക്കും മതിപ്പ് തോന്നിപ്പോയി.
“വായനാ ശീലം നല്ലതാണ്, അതും ഇത്രയും ഭാഷയിൽ!!.” ഞാൻ ആ ബുക്കുകളിലേക്ക് പിന്നെയും നോട്ടം പായിച്ചു കൊണ്ട് എന്റെ ആശ്ചര്യം പ്രകടിപ്പിച്ചു.
അപ്പോ അവളുടെ കണ്ണുകൾ തിളങ്ങി, മുഖത്ത് ഭയങ്കര സന്തോഷം പിറന്നു, അവള്‍ ഭംഗിയായി പുഞ്ചിരിച്ചു. എന്നിട്ട് അവളുടെ ബെഡ്ഡിൽ അവള്‍ ചെന്നിരുന്നു. ഉടനെ അവളുടെ മുഖം മങ്ങി. മുന്‍പൊന്നും ഞാൻ കണ്ടിട്ടില്ലാത്ത ഒരു ടെൻഷൻ അവളുടെ മുഖത്ത് പെട്ടന്ന് പടർന്നു.