ജെസ്സി വന്ന് എന്റെ മടിയില്‍ ചെരിഞ്ഞിരുന്ന് എന്റെ രണ്ട് തോളിലും പിടിച്ച് എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു, “അച്ചാച്ചൻ എന്തിനാ മമ്മയും പപ്പയും പറേന്നത് കേക്കാത്തെ?! അച്ചാച്ചനും മമ്മയും പപ്പയും വഴക്ക് കൂടുന്നത് എനിക്ക് ഇഷ്ട്ടല്ല.”
അതിന് മറുപടി പറയാൻ അറിയാതെ ഞാൻ വെറുതെ അവളെ ചേര്‍ത്തു പിടിച്ചു. ജെസ്സിയുടെ വിഷമവും ഭയവും കണ്ട് പ്രശ്നം ഗുരുതരമാക്കാതെ താല്‍ക്കാലികമായി പപ്പയും അമ്മയും അവരുടെ റൂമിലേക്ക് പോയി.
അടുത്ത ദിവസം എന്റെ സകല ബന്ധുക്കളും ഞങ്ങളുടെ വീട്ടില്‍ വന്ന് മസാജ് തെറാപ്പി പഠിത്തം വേണ്ടെന്ന് ഉപദേശിക്കുകയും, ഞാൻ പ്രതികരിക്കാതെ വന്നപ്പോ ദേഷ്യപ്പെടുകയും ചെയ്തു. പക്ഷേ എന്നിട്ടും ഞാൻ ഒന്നും മിണ്ടാതെ എല്ലാം വെറുതെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്.
“നിന്റെ മുത്തച്ഛന്റെ അതേ വാശി തന്നെയാ നിനക്ക് കിട്ടിയിരിക്കുന്നത്, ജിനു.” എന്റെ അമ്മായി സുനിത, പപ്പയുടെ അനിയത്തി, ദേഷ്യത്തില്‍ പറഞ്ഞിട്ട് എല്ലാവരെയും കൂട്ടിക്കൊണ്ട് ഇറങ്ങിപ്പോയി.
കുടുംബത്തിൽ നിന്നും കിട്ടിയ തലവേദന കാരണം ഞാൻ പുറത്തേക്ക് പോയി, എന്റെ കൂട്ടുകാരുടെ അടുത്തേക്ക്. പക്ഷേ അത് മറ്റൊരു തലവേദനയായി മാറി.
“മച്ചു, ആവശ്യം പോലെ പെണ്ണുങ്ങളെ കേറി പിടിക്കാനും കളിക്കാനും കിട്ടാൻ പറ്റിയ ജോലിയാണടാ, മസാജ്. പക്ഷേ ഒരു മാന്യനായ നിനക്ക് പറ്റിയ ജോലിയല്ല അത്. അതുകൊണ്ട് നീ വേറെ വല്ലതും പഠിക്കാൻ നോക്ക്.
“ടാ മോനെ, അത്ര താൽപര്യമാണെങ്കിൽ നീ മസാജിനെ രഹസ്യമായി സെക്കണ്ടറി ജോലിയായി നോക്കിക്കോ, പക്ഷേ ഞങ്ങൾ കൂട്ടുകാർക്ക് വേണ്ടിയും, നിന്റെ വീട്ടുകാര്‍ക്കും നാട്ടുകാർക്ക് വേണ്ടിയും നീ വേറെ വല്ല നല്ല ജോലിക്കയി പഠിക്ക്.”