“നാലര മാസം.”
“ബോഡി പെയിൻ അല്ലാതെ വേറെ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞോ?”
“വേറെ പ്രശ്നങ്ങള്‍ ഇല്ലെന്നാ പറഞ്ഞത്.”
“ഓക്കെ. ആ കുട്ടിക്ക് ഷെഡ്യൂൾ കൊടുത്തിട്ട് ലൊക്കേഷൻ വാങ്ങി എനിക്ക് അയച്ചിട്ടേക്കൂ.”
“ഓക്കെ, ചെയ്യാം.”
“പിന്നെ, രണ്ടുപേരുടെ ഷെഡ്യൂൾ ചെയ്യണമെന്നല്ലേ ആന്റി പറഞ്ഞത്. രണ്ടാമത്തെ കക്ഷി ആരാ?” ഞാൻ ആരാഞ്ഞു.
“അതും ഒരു പെണ്‍കുട്ടിയാണ്. പേര് പ്രിബി. 7 മാസത്തിന് മുന്‍പ് വരെ, മാസത്തിൽ 3 വട്ടം ഇങ്ങോട്ട് വന്നുകൊണ്ടിരുന്ന കുട്ടിയാണ്. 6 മാസം മുന്‍പ് അവളുടെ കസിന്‍ ഫാമിലിയെ മീറ്റ് ചെയ്യാനായി അവൾ കാനഡ പോയിട്ട് ഒരു മാസം മുന്‍പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. കാനഡയിൽ വച്ചുണ്ടായ ചെറിയൊരു വീഴ്ച കാരണം നടുവും കഴുത്തിനും വേദന തുടങ്ങി എന്നാണ് പറഞ്ഞത്. ഈ കുട്ടിക്കും നീ തന്നെ വേണമെന്നാ പറഞ്ഞത്, എങ്ങനെയെങ്കിലും ഇന്ന് ഉച്ച കഴിഞ്ഞുള്ള സമയം കൊടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു.”
“ആ കുട്ടി ആശുപത്രിയിൽ കാണിച്ചില്ലേ? എക്സ്റേ എഴുത്ത് നോക്കിയില്ലേ?”
“കാനടയിലും, പിന്നെ നാട്ടില്‍ വന്ന ശേഷവും ആശുപത്രിയില്‍ കാണിച്ചിരുന്നു, എക്സ്റേയും എടുത്തിരുന്നു, എന്നാൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. മസാജ് തെറാപ്പി ചെയ്താൽ ഭേദമാകുമെന്നും, കൂടാതെ നീ നല്ലോരു വൈദ്യൻ കൂടിയായത് കൊണ്ട്, നിന്റെ മസാജ് നന്നായി ഫലം ചെയ്യുമെന്നുമാണ് അവൾ വിശ്വസിക്കുന്നതെന്നാ എന്നോട് പറഞ്ഞത്.”