“ശെരി ആന്റി. നാളെ വൈകിട്ട് 5 മാണിക്ക് ആ കുട്ടിക്ക് ഓക്കെയാണോന്ന് ചോദിച്ചിട്ട് എന്നെ അറിയിക്കു.”
“ശെരി. ആ കുട്ടി ഓക്കെ പറയുമെന്ന് എനിക്കറിയാം, പക്ഷേ എന്തായാലും ഞാൻ വിളിച്ച് സംസാരിക്കട്ടെ.”
“പിന്നെ, ആന്റി, ആരാണ് ഈ പെണ്‍കുട്ടി, മുന്‍പ് ഇങ്ങോട്ട് വന്നിട്ടുള്ള കുട്ടിയാണോ?” ഞാൻ ചോദിച്ചു.
“അതേ, ആ കുട്ടി അവളുടെ വിവാഹത്തിന് മുമ്പ് പലവട്ടം ഇങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു. എപ്പോ വന്നാലും നീ തന്നെ വേനമെന്ന് വാശിപിടിച്ചിരുന്ന ഒരുപാട് കുട്ടികളിൽ ഇവളും ഒരുത്തി.” ആന്റി ചിരിച്ചുകൊണ്ട് എന്നെ കളിയാക്കും പോലെ പറഞ്ഞിട്ട് തുടർന്നു, “പക്ഷേ വെറുതെ ഒന്നുമല്ലല്ലോ, നിനക്ക് നല്ല അറിവും കൈപുണ്യവും ഒരുപോലെയുണ്ട്. അതു തന്നെയാണ് നിന്റെ വിജയത്തിന്റെ രഹസ്യം.”
“അയ്യേ, വെറുതെ എന്നെ പൊക്കി പറയല്ലേ.” തുടുത്തു കേറിയ മുഖം വെറുതെയൊന്ന് തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“വെറുതെ ഒന്നുമല്ല പറഞ്ഞത്. അതാണ് സത്യം. ദിവസവും ഇങ്ങോട്ട് വിളിക്കുന്ന 80 ശതമനം സ്ത്രീകളും 55 ശതമാനം ആണുങ്ങളും ആദ്യം നിന്നെയാണ് ചോദിക്കാറുള്ളത്. പക്ഷേ, ദിവസത്തിൽ ഒന്നോ രണ്ടോ സ്പെഷ്യൽ തെറാപ്പി മാത്രം ചെയ്യാനുള്ള സമയമേ നിനക്ക് കിട്ടുകയുള്ളൂവെന്ന് ദിവസവും വാ തോരാതെ പറഞ്ഞു പറഞ്ഞ് എനിക്ക് മടുത്തുവെന്ന് വേണം പറയാൻ.”
“ശെരി അക്കാര്യം പോട്ടെ, ആന്റി. എന്താ ആ കുട്ടിയുടെ പേര്?”
“അവർണ.”
“ഓഹ്, എനിക്ക് ആളെ മനസ്സിലായി. ആ കുട്ടിക്കിപ്പോ എത്ര മാസമായെന്നാ പറഞ്ഞത്?”