“അയ്യോടാ ജിനു, ഞാനത് മറന്നുപോയി, സോറി.” ആന്റി നെറ്റിയിൽ തട്ടി തലയാട്ടി. “ഇപ്പൊ എന്ത് ചെയ്യും? ആ കുട്ടി രാവിലെ 7:10 നെ വിളിച്ചിട്ട്, നീതന്നെ വേണം, അതും നാളെ തന്നെ വേണമെന്ന് നിന്നോട് റിക്വസ്റ്റ് ചെയ്യാനും, ശേഷം സമയവും ഫിക്സ് ചെയ്തിട്ട് ആ കുട്ടിയെ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞതാണ്. അതുകഴിഞ്ഞ് ഒരു മണിക്കൂറിനകം ആ കുട്ടി രണ്ട് വട്ടം വിളിച്ചിട്ട് നിന്നോട് സംസാരിച്ച് ഫിക്സ് ചെയ്തു കഴിഞ്ഞോ എന്ന് ചോദിച്ചായിരുന്നു.”
“അയ്യോ ആന്റി, എനിക്ക് കല്യാണത്തിന് പോകാതിരിക്കാന്‍ പറ്റില്ല. എനിക്ക് എത്ര വലിയ അർജന്റ് ജോലി ഉണ്ടായിരുന്നലും ഷിനയ്ക്ക് പ്രശ്നമില്ല, ഞാൻ എങ്ങനെയെങ്കിലും പോയില്ലെങ്കില്‍ എന്നെ ലോറി കേറ്റി കൊല്ലുമെന്നാ ഷീനയുടെ ഭീകര ഭീഷണി. കല്യാണം ഫംഗ്ഷനൊക്കെ കഴിഞ്ഞു ഞാൻ തിരികെ വരുമ്പോ 4 മണിയെങ്കിലുമാകും.”
ഷീനയുടെ ഭീഷണി എന്താണെന്ന് കേട്ടതും ആന്റി ചിരിച്ചു.
“എന്നാ നാല് മണി കഴിഞ്ഞ് നിനക്ക് അങ്ങോട്ട് പോകാൻ പറ്റുമോ?” ആന്റി ചോദിച്ചു. “പാവം കുട്ടി, ദേഹം മുഴുവനും നല്ല വേദനയെന്നാ പറഞ്ഞത്. നീയാകുമ്പോ പേടിയില്ല എന്നും, നിന്റെ അറിവും കൈപുണ്യവും കാരണം അവളുടെ വേദനയൊക്കെ മാറുമെന്നും പറഞ്ഞാണ് ആ കുട്ടി നിന്നെതന്നെ വേനമെന്ന് നിര്‍ബന്ധം പിടിക്കുന്നത്.”
അതുകേട്ട് എനിക്കും സഹതാപം തോന്നി. പ്രീനേറ്റൽ മസാജ് എന്ന് പറഞ്ഞാൽ ഗർഭിണികൾക്ക് ചെയ്യുന്ന മസാജാണ്. ഈ മസാജ് ചെയ്യാൻ ഗർഭിണികളുടെ ശരീരഘടനാപരമായ മാറ്റങ്ങളും, ശാരീരിക പ്രവർത്തനാപരമായ മാറ്റങ്ങളെ കുറിച്ചുള്ള പൂര്‍ണ അറിവ് വേണം. മസാജ് ചെയ്യുമ്പോ ശരീരത്തിന്റെ ഏതു ഭാഗങ്ങളിൽ എത്ര പ്രഷർ കൊടുക്കണമെന്നും അറിഞ്ഞിരിക്കണം, അതും ശെരിയായ പൊസിഷനിൽ മാത്രം കിടത്തി വേണം മസാജ് ചെയ്യാൻ. അല്ലെങ്കിൽ ഗർഭിണിക്കും, ഗർഭസ്ത ശിശുവിനും ആപത്ത് സംഭവിച്ചേക്കാം.. ആ അറിവ് നല്ലതുപോലെ എനിക്കുള്ളത് കൊണ്ടാണ് ഒരുപാട് ഗർഭിണികൾ എന്നെ തന്നെ സെലക്ട് ചെയ്യുന്നത്. എന്റെ ചില സ്റ്റാഫ്സിനും ഈ അറിവൊക്കെ ഉണ്ടെങ്കിലും, ഞാൻ ചെയ്യുന്നത്ര ഫലം കിട്ടുന്നില്ല എന്നാണ് ആന്റിയോട് പറയാറുള്ളത്.