“വേറെന്തു പറഞ്ഞു..?”
“വേറൊന്നുമില്ല…”
“എന്നെ കുറിച്ച് ചോദിച്ചില്ലേ..?”
“ഇ.. ഇല്ല..!!”
“പിന്നെ.. നടക്കാൻ പറ്റുന്നുണ്ട് എന്ന് പറയുന്നത് കേട്ടല്ലോ..”
“അ.ആ.. അത് ചോദിച്ചിരുന്നു..”
“മ്മ്..”
“ഫോണിൽ സംസാരിച്ചത് ഏട്ടൻ കേട്ടിരുന്നോ..?”
“മ്മ്.. പക്ഷെ എല്ലാമൊന്നും മനസിലായില്ല..”
അവന്റെയാ വാക്കുകളിൽ അവൾക്ക് ടെൻഷൻ കൂടുകയാണ് ചെയ്തത്. തീർത്തും ഞെട്ടി. കള്ളങ്ങൾ ചെയ്യുന്നതിന്റെ ഒരു വെപ്രാളം..!
“ഏട്ടാ..ഞാൻ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല..ഇങ്ങോട്ടേക്ക് എന്തൊക്കെയോ പറയുന്നതാ..”
“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അച്ചൂ..നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല..”
അവൻ അവളുടെ മുടിയിൽ തഴുകി സമാധാനിപ്പിച്ചു.
“കഴിഞ്ഞ രാത്രിയെ കുറിച് ഞാൻ നിന്നോട് ചോദിക്കാതിരുന്നത് മനഃപൂർവമാണ്. കാരണം അയാൾ നിന്നെ അങ്ങനെ വിടാൻ പോകുന്നില്ലെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്.”
“പക്ഷെ ഏട്ടാ.. ഞാനെന്റെ പൂർണ സമ്മതത്തോടെയല്ല..”
അവളെ മുഴുവിക്കാൻ വിട്ടില്ല..
“എനിക്കറിയാം അച്ചൂ.. നീയെന്നെ ആത്മാർഥമായിട്ട് തന്നെയാണ് സ്നേഹിക്കുന്നത്. അപകടവസ്ഥയിൽ നിന്ന് ഞാനിപ്പോ എണീറ്റ് നിൽക്കുന്നത്. ചിന്നുമോൾ പഠിക്കുന്നത്. എല്ലാം.. നീ അയാളുടെ മുന്നിൽ കണ്ണടച്ചത് കൊണ്ടു തന്നെയാണ്. വേണമെങ്കിൽ അയാൾക്ക് അപകടം പറ്റിയ എന്നെ നോക്കാതെ നിന്നെ പിഴപ്പിച്ച് ഉപേക്ഷിക്കാമായിരുന്നു. അല്ലേ..?”
അവൾ നിസംഗമായി അവന്റെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു.
“എന്നിട്ടും ഇത്തരത്തിൽ ഒരു മെച്ചപ്പെട്ട അവസ്ഥയിൽ എത്തിയത് അയാൾ കനിഞ്ഞത് കൊണ്ടാണ്. പക്ഷെ നമ്മുടെ സ്നേഹത്തിന് അൽപം വിഷമം സഹിക്കേണ്ടി വന്നേക്കാം. വരും. നീ പറഞ്ഞത് പോലെ ഞാനത് കണ്ടില്ലെന്ന് നടിച്ചാൽ കുറച്ച് മാസങ്ങൾ കൊണ്ട് ഒരുപക്ഷെ നമുക്കിവിടുന്ന് രക്ഷപ്പെടാം. എന്ത് പറയുന്നു..?”