മാധവൻ എന്താ അവളോട് സംസാരിച്ചതെന്ന് ഇനിയും ചോദിച്ചാൽ ഞാൻ ഇവിടെ ജീവിക്കുന്നതിന് അന്തസ്സില്ലാതായി പോകുമെന്നോർത്ത് അവനതിന് മുതിർന്നില്ല. എന്നെ അറിയിക്കേണ്ട കാര്യമാണെങ്കിൽ അവൾ ഇങ്ങോട്ട് പറയട്ടെ എന്ന് കരുതി കാത്തു.
എന്നാൽ സമയം മിനുട്ടുകളായി നീങ്ങുന്നതിനും വല്ലാത്ത ദൈർഘ്യം അനുഭവപ്പെടുന്നത് പോലെ. അവളൊന്നും പറയാതെ മക്കളോടൊപ്പം ചെരിഞ്ഞു കിടക്കുകയാണ്. സമയം പത്തു മണി കഴിഞ്ഞിട്ടും മാധവേട്ടനെ ഇങ്ങോട്ട് കാണുന്നുമില്ല. അല്ലെങ്കിലിപ്പോ അവളെ വന്ന് വിളിക്കേണ്ട സമയം കഴിഞ്ഞു.
തന്റെ ഭാര്യയുടെ ചാരിത്ര്യം കവരാൻ ശ്രമിക്കുന്ന കാമ ഭ്രാന്തൻ..!
ഇനി അയാള് ഭക്ഷണം കഴിച്ചോ, അതോ അശ്വതിയുമായി പിണങ്ങിയോ അതുമല്ലേൽ വേറെ വലുതെതെങ്കിലുമാണോ പ്ലാൻ എന്നറിയാതെ മനസ്സ് ചൂഴ്ന്നു വാരുന്ന സമയം വീർപ്പു മുട്ടലോടെ അവനവളെ വിളിച്ചു.
“അച്ചൂ..”
ചിന്തകളിലുള്ള വ്യാഹരണത്തോടെ കണ്ണുകൾ തുറന്ന് കിടന്നിരുന്ന അശ്വതിക്ക് ഒരു പഴുത് പോലെയാണ് അവന്റെ വിളി കാതിൽ വന്ന് വീണത്. എങ്കിൽ പോലും നെഞ്ചിടിപ്പ് ഗണ്യമായി കൂടി. ഏട്ടനോട് എങ്ങനെ പറയുമെന്ന് വിഷമിച് കിടന്നിരുന്ന ടെൻഷനോടെ തന്നെ അവൾ വിളി കേട്ട് എഴുന്നേറ്റു.
“എന്താ ഏട്ടാ..?”
“ഉറങ്ങിയോ നി..?
“ഇല്ല പറയ്..!”
“ഏയ് ഒന്നുമില്ല ചോദിച്ചതാ..?”
അവൾക്കത് കേട്ട് ചെറുതായി ദേഷ്യം വന്നു.
“അപ്പോ ഒന്നും പറയാനില്ലേ..??”
“മാധവേട്ടൻ കഴിച്ചോ എന്ന് ചോദിക്കാൻ വന്നതാ..”
“മ്മ്.. കഴിച്ചില്ല..”
“എന്തു പറ്റി..?”
“ആവോ.. എന്തൊക്കെയോ തിരക്കുകൾ. ആരെയൊക്കെയൊ വിളിക്കുന്നതൊക്കെ കേട്ടു..”