“നാശം…!!”
നിർത്താതെ ശബ്ദമുണ്ടാക്കുന്ന ഫോൺ റിംഗ് കേട്ട് അയാൾ പല്ലിറുമി പിറു പിറുത്തു.
മാധവന്റെയാ കടുത്ത നിരാശ കണ്ട് അശ്വതിക്ക് ചിരിയാണ് വന്നത്. എങ്കിലും പുറത്ത് കാണിക്കാതെ നിന്നു.
ഫോൺ കോൾ ഒരു മിസ്സ്ഡ് കോളായി ഭവിക്കുമോ എന്നറിയാൻ കാത്തെങ്കിലും മുഴുവൻ റിംഗ് ചെയ്ത് കോള് കട്ടായി.
മാധവൻ വീണ്ടും അവളുടെ ചുമലിലുള്ള പിടിത്തം മുറുക്കി ചുംബിക്കുവാൻ മുഖം അടുപ്പിക്കുമ്പോൾ അവളുടെ മുഖവും അടുത്തിരുന്നു. ചുണ്ടുകൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്നകലത്തിൽ വന്നപ്പോൾ വീണ്ടുമതാ ഫോൺ റിംഗ് ചെയ്യുന്നു.
“ഒഹ്.. ഏത് പ്രാന്തനാമോ അത്..”
അയാൾ അവളുടെ മേലുള്ള പിടി വിട്ട് സ്വയം ആക്രോശിച്ചു. ഇത്തവണ അശ്വതിയുടെ ചുണ്ടുകളിൽ കടിച്ചു പിടിച്ച പുഞ്ചിരി കൃത്യമായി തെളിഞ്ഞു.
“ചെല്ല്.. ചെന്ന് ഫോണെടുക്ക്.. ഏതെങ്കിലും അത്യാവശ്യ കാരനാവും.!”
“നീയും വാ..”
അയാൾ അവളുടെ കയ്യും പിടിച്ച് മുറിയിലേക്ക് നടന്നു. എന്തിനെന്നറിയാതെ കൂടെ പോകുന്ന വഴി അവൾ സ്വന്തം മുറിയിലേക്കും നോക്കി. ഏട്ടനുറക്കം തന്നെയാണെന്നുറപ്പിച്ചു.
മുറിയിൽ കയറി മാധവൻ ഫോൺ കോൾ അറ്റൻഡ് ചെയ്ത് അവളെയും ചേർത്ത് പിടിച്ചു കൊണ്ട് ബെഡിലിരുന്നു.
“ഹലോ…”
“ഇല്ല വൈകില്ല.”
“രണ്ട് മണിക്കല്ലേ..?”
“വരും. മീറ്റിംഗിന് ഞാൻ വരാതിരിക്കുമോ. കാറിനു ചെറിയൊരു പ്രോബ്ലം..!”
മാധവന്റെ ഫോൺ സംഭാഷങ്ങളും കേട്ട് പുഞ്ചിരിയോടെ അയാളുടെ അടുത്തിരിക്കുകയാണ് അശ്വതി.
പാവം..! ഇത്തവണ കണ്ടൻ പൂച്ചക്ക് പാല് കുടിക്കാൻ അവസരമില്ല..!
അഞ്ചു മിനുട്ട് കൂടെ നീണ്ട കോള് കട്ട് ചെയ്ത് മാധവൻ അവളുടെ മുഖത്തേക്ക് നോക്കി.