പ്രേമം തന്നെ ഇത്.. അവൾക്ക് പുഞ്ചിരിയാണ് വന്നത്. കവറുകളെല്ലാം കൂട്ടി പിടിച്ച് മുറിയിലേക്ക് വന്നു.
കൊച്ചിനെ ചേർത്തു കിടത്തി ഒപ്പം കിടക്കുകയാണ് പ്രസാദ്.
“എട്ടോയ്..”
വിളി കേട്ടവൻ വേഗത്തിൽ എണീറ്റു. അവളവന്റെ ബെഡിൽ വന്നിരുന്ന് വെള്ള കവറുകൾ മുന്നിലേക്ക് വച്ചു.
“ഏട്ടന് ഷേർട്ടും മുണ്ടുമൊക്കെയുണ്ട്. ചിന്നുമോൾക്കും ഉണ്ട് ഉടുപ്പുകൾ..”
“നിനക്ക് എന്തൊക്കെയാ വാങ്ങിയത്..?”
അതായിരുന്നു അവന്റെ ചോദ്യം.
“എനിക്കുമുണ്ട്. നൈറ്റി, പാവാടയൊക്കെ..”
“മ്മ്..”
“എന്താ ഒരു സന്തോഷാമില്ലാതെ..?”
“ഒന്നുമില്ല..”
“ഓ.. ഞാൻ ഇത്ര നേരം അയാളുടെ റൂമിൽ നിന്നതിന്റെയാവും.”
അവളൊരു കൂസലിമില്ലാതെ പറഞ്ഞ് എണീറ്റു.
“മോൻ ഉറങ്ങി അല്ലേ..?”
പ്രസാദ് ഒന്നും മിണ്ടിയില്ല. കാര്യങ്ങളെല്ലാം കൈവിട്ടു പോവുകയാണെന്ന് അവൻ ഉറപ്പിക്കുകയായിരുന്നു. അറിയേണ്ടത് അവൾക്കിപ്പോ അയാളോട് എങ്ങനെയാണെന്നതാണ്. ഞാനിവിടെ ജീവിക്കുന്നതിനു അർത്ഥമുണ്ടോ ഇല്ലയോ എന്നെങ്കിലും അറിയാമല്ലോ.
“അച്ചൂ..”
“എന്താ ഏട്ടാ..?”
“നമുക്കിവിടുന്ന് മാറണ്ടേ..?”
“വാ എണീക്ക് മാറാലോ.. വാ..”
അവളുടെ സംസാരത്തിനു അവന് ഉത്തരമുണ്ടായില്ല. നിസംഗമായി നോക്കുന്ന അവന്റെ കണ്ണുകളിൽ നോക്കി വീണ്ടും അവളവന്റെ മുന്നിലിരുന്നു.
“എന്താ ഏട്ടാ.. ഇങ്ങനെ.. എന്നെയെന്തിനാ സംശയിക്കുന്നെ..? ഇടക്കിടക്ക് സ്വഭാവം മാറുവാണോ..?”
മറുപടിയില്ലാതെ അവൻ പൂർണ മൗനമായി.
“ഞാൻ കാര്യങ്ങളെല്ലാം പറയുന്നില്ലേ.. പിന്നെന്താ..? ഏട്ടൻ സംശയിക്കുന്നത് പോലെ അയാളുമായി സെക്സൊന്നും ഞാൻ ചെയ്യില്ല. ഇനിയെന്റെ പിടി വിട്ടു പോവുകണേൽ ഞാൻ അറിയിക്കാം..പോരെ..?”