മനുഷ്യന്മാരല്ലേ നമ്മൾ.. ആരെങ്കിലുമൊക്കെ ത്യാഗം സഹിച്ചല്ലേ പറ്റു..ങേ..? ഞാനായാൽ പോലും..”
അതവനുള്ള മുന്നിറിയിപ്പായിരുന്നു. ബുദ്ധി ഉണ്ടെങ്കിൽ മനസിലാക്കിക്കോട്ടെ എന്ന് കരുതി അയാൾ പറഞ്ഞു വച്ചു. അശ്വതിക്കത് പൂർണമായി മനസിലായില്ലെങ്കിലും എവിടെയൊക്കെയോ ഒരു മിന്നൽ..!
“കഴിക്ക് പ്രസാദേ.. ഭക്ഷണം കഴിക്ക്..”
അതും പറഞ്ഞ് അയാളാ റൂമെല്ലാം ഒന്ന് വീക്ഷിച്ചു നോക്കുകയാണ്. ബെഡും അവരും ഡ്രെസ്സുകളും ഒപ്പം അശ്വതിയുടെ പൊൻ രൂപവും തെളിഞ്ഞു. നോക്കിയൊരു പുഞ്ചിരി നൽകിയപ്പോൾ ഒന്നും പ്രതികരിക്കാതെ അവൾ വീണ്ടും മുഖം താഴ്ത്തി.
“ആ ഒരു കാര്യം പറയാൻ വിട്ടു. നിങ്ങൾക്ക് ഞാൻ കുറച്ച് ജോഡി ഡ്രസ്സ് വാങ്ങിയിട്ടുണ്ട്. ഇവൾക്ക് മാത്രമല്ലെ ഞാനന്ന് വാങ്ങിയുള്ളു. ഇപ്പൊ എല്ലാവർക്കും വാങ്ങി.”
പ്രസാദ് അയാളെ നോക്കുകയാണ്.
“കാണണ്ടേ..?”
അയാൾ രണ്ടാളോടുമായി ചോദിച്ചു. രണ്ടാൾക്കും മൗനം.
“നി കഴിക്ക് പ്രസാദേ.. അശ്വതി റൂമിലേക്ക് വാ.. എടുത്തു തരാം..”
മാധവൻ എണീറ്റ് മുണ്ട് മുറുക്കിയുടുത്ത് പറഞ്ഞു.
“വാ..”
അവളെ നോക്കി വിളിച്ച് തിരിയുമ്പോൾ പ്രസാദിന്റെ ചുമലിൽ തട്ടി പുഞ്ചിരിച്ചു. ശേഷം മാധവൻ മുറിക്ക് പുറത്തേക്ക് നടന്നു.
മുഖാ മുഖം നോക്കുകയാണ് അശ്വതിയും പ്രസാദും. കൊച്ചിനെ ബെഡിലിരുത്തി അവൾ പ്രസാദിന്റെ അരികിലേക്ക് വന്നു.
“ഏട്ടനിവിടുന്ന് രക്ഷപെടണമെന്നൊന്നും ഇല്ലേ..?”
അവനൊന്നും മിണ്ടിയില്ല.
“എല്ലാരേം അയാൾ നോക്കിക്കോളാം ഏട്ടൻ പണിക്ക് പോകേണ്ട എന്ന് പറഞ്ഞപ്പോ എന്തിനാ മിണ്ടാതിരുന്നത്..??”