“ഇപ്പൊ എങ്ങനുണ്ട്..?”
ഒരു വേള അവൻ അശ്വതിയെ നോക്കി, കണ്ണുകൾ മാധവന്റെ നേരെയായി.
“ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല..”
“അപ്പോ സുഖമാവുന്നുണ്ടെന്നർത്ഥം..! അല്ലേ..”
അവനൊന്നും മിണ്ടിയില്ല. ആ നിമിഷം മാധവൻ അശ്വതിയെ ഒന്ന് നോക്കി വീണ്ടും പ്രസാദിന് നേരെയായി
“ഇനിയെപ്പഴാ കാണിക്കേണ്ടത്..? ഒരു വട്ടം കൂടെ പോകണമെന്നല്ലേ ഡോക്ടർ പറഞ്ഞത്..”
“ആ അതെ..”
“എപ്പഴാ..?”
പെട്ടെന്ന് പറയാൻ കിട്ടാതെ അവൻ അശ്വതിയെ നോക്കിയ സമയം മാധവന്റെ കണ്ണുകളും അവളുടെ നേരെ ചലിച്ചു.
“എപ്പഴാടി..?”
“ശനിയാഴ്ച..”
മാധവന്റെ ചോദ്യത്തിന് അവൾ മറുപടി നൽകി മുഖം കുനിച്ചു.
“ആയിക്കോട്ടെ.. നിങ്ങളെ സഹായിക്കാൻ ഞാനല്ലേ ഉള്ളൂ ഇപ്പൊ.. ഒരു ബുദ്ധിമുട്ടും വേണ്ട.. നിങ്ങൾക്ക് ഞാനുണ്ട്. ഇനിയിവൻ പണിക്ക് പോയാലും ഇല്ലെങ്കിലും ഞാൻ നോക്കിക്കോളാം. നിന്നേം ഇവളേം മക്കളേം എല്ലാം..”
മാധവന്റെ ആഢിത്യത്തിനു മുന്നിൽ ഒന്ന് മിണ്ടാനാവാതെ ദയനീയമായി കേട്ടു നിൽക്കുകയാണ് പ്രസാദ്. അയാൾ പറഞ്ഞതിന്റെ ധ്വനി മനസിലായിട്ടുമുണ്ട്.
“പ്രശ്നമില്ലല്ലോ ടാ..ങേ..?
മടിയോടെ അവൻ ഇല്ലെന്ന് തല കുലുക്കി. അശ്വതി എല്ലാം വീക്ഷിക്കുന്നുമുണ്ട്.
“എനിക്കറിയാം.. നിനക്ക് കുഴപ്പമുണ്ടാവില്ലെന്ന്.. നീയെന്റെ അനിയനെ പോലെയല്ലേ.. അപ്പൊ അനിയന്റെ കുടുംബത്തെ ഏട്ടന് നോക്കാമല്ലോ..അല്ലേ..?”
മൗനം തുടരുന്ന പ്രസാദിന്റെ മുഖത്തേക്ക് അയാൾ നിർദയനായി നോക്കി.
“സാരമില്ലെടാ.. നിന്റെ ജീവിതവും നിനക്ക് പറ്റിയ അപകടവുമെല്ലാം വിധിയായി കണ്ടാൽ മതി. ഇനി നടക്കാനുള്ളതും. നി ഒന്നോർത്തും പേടിക്കേണ്ട. നിങ്ങളെ എല്ലാവരെയും മെച്ചപ്പെട്ട രീതിയിൽ ഞാനെത്തിക്കും.