“അല്ലേ..?? അങ്ങനെയല്ലേ വിചാരിച്ചത്..?”
“അ.. അല്ലെടി..”
“മ്മ് പരുങ്ങേണ്ട.. എനിക്ക് മനസ്സിലാവുന്നുണ്ട്.”
അവൻ ഇളിഭ്യനായി നോക്കുകയാണ്.
“ചായ കൊടുത്തപ്പോ കുറച്ചു നേരം സംസാരിച്ചു. പക്ഷെ അത് കൊണ്ടൊന്നുമല്ല വൈകിയത്. മനസ്സിലായോ..?”
“ആടി..എനിക്കറിയാം..”
അവന്റെ മറുപടി കേട്ട് നെടുവീർപ്പിടുകയായിരുന്നു അശ്വതി. പിന്നെന്തു കൊണ്ടാ വൈകിയതെന്ന് ചോദിച്ചാൽ പെട്ടെന്നൊരു ഉത്തരം കിട്ടാതെ പതറിയേനെ ഞാൻ. ഏട്ടനത് ചോദിച്ചുമില്ല. പാവം.
“മ്മ്.. കുന്തം അറിയാം..”
സൗമ്യമാർന്ന കുറുമ്പോടെ അവൾ പറഞ്ഞു. പിന്നെയൊന്നും മിണ്ടാനാവാതെ ഭക്ഷണം കഴിക്കേണ്ടി വരുന്ന പ്രസാദിന്റെ മനസ്സിൽ വീണ്ടും വന്ന ചിന്തയെന്തെന്നാൽ അവർ എന്താണ് സംസാരിച്ചതെന്നായി. അതെങ്ങാനം ചോദിച്ചാൽ അവളുടെ മുന്നിൽ ഞാനൊരു സംശയ രോഗിയാവും എന്നത് തീർച്ച..! വല്ലാത്തൊരു അവസ്ഥയിൽ അവനാകെ പുകഞ്ഞു.
കാര്യങ്ങൾ പ്രസാദിനെ ധരിപ്പിച്ച ശേഷം അവൾ ഇളയകൊച്ചിന്റെ അരികിലേക്ക് നീങ്ങി, ബെഡിലിരുന്ന് കൊച്ചിനെയെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി.
ഒരഞ്ചു മിനുട്ട് നീങ്ങിയില്ല. വാതിൽക്കൽ വീഴുന്ന വലിയ നിഴൽ മറയോടെ മാധവൻ അവിടെ എത്തിയിരുന്നു.
“പ്രസാദേ.. എങ്ങനുണ്ടെടാ ഇപ്പൊ..?”
സ്നേഹത്തോടെ ചോദിച്ച് അകത്തേക്ക് വരികയാണ് മാധവൻ. പക്ഷെ ആ ശബ്ദവും മുന്നിൽ മാധവനെയും കാണുമ്പോൾ എന്തിനെന്നറിയാത്ത പേടിയാണ് പ്രസാദിന്റെ മനസിൽ വരുന്നത്. അശ്വതി കൊച്ചിനേം കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു.
“കഴിക്ക്.. കഴിക്ക് ഭക്ഷണം കഴിക്ക്..”
പ്രസാദ് പാത്രം മാറ്റാൻ തുടങ്ങിയപ്പോൾ അയാൾ തടഞ്ഞു കൊണ്ട് പറഞ്ഞു. വന്ന് അവന്റെ അടുത്തിരുന്നു.