“അങ്ങനെ വന്നാൽ ഏട്ടന് സംശയം തോന്നും..”
“ഞാൻ വന്ന് വിളിക്കാം പോരെ..?”
“ഉം..”
“എങ്കി ചെല്ല്..”
അപ്പോഴും അമ്പരപ്പ് മാറാതെ അവൾ ഭക്ഷണവുമായി റൂമിലേക്ക് ചെന്നു. ഷേർട്ടും ലുങ്കിയുമുടുത്ത് ബെഡിലിരിക്കുകയാണ് പ്രസാദ്. ഇളയ കൊച്ച് എണീറ്റിരുന്ന് കളിക്കാൻ തുടങ്ങിയിരുന്നു.
അടുക്കളയിൽ നിന്ന് കേട്ട വ്യക്തമല്ലാത്ത ശബ്ദങ്ങൾ, അശ്വതിയും മാധവനും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെന്ന് പ്രസാദിന് മനസിലായിരുന്നു. എന്നാൽ അതിന്റെയൊരു ഭാവവുമില്ലാതെ അവന് ഭക്ഷണം നൽകി അവളും അടുത്തിരുന്നു.
അവന്റെ മുഖം അത്ര കണ്ട് പന്തിയല്ല.
“ഏട്ടനെന്താ ഒരു ദേഷ്യം പോലെ..??”
സൗമ്യമായ സ്നേഹമായിരുന്നു അവളുടെ സ്വരത്തിൽ പ്രതിധ്വനിച്ചത്. അത്തരത്തിൽ മനഃപൂർവം ചോദിച്ച അവൾക്കറിയാം അവൻ എങ്ങനെ പ്രതികരിക്കുമെന്ന്.
“ഏയ് ഒന്നുമില്ല..”
അവളുടെ മുഖം നോക്കി ദേഷ്യം തുടരാൻ കഴിഞ്ഞില്ല അവന്.
“അല്ല.. എന്തോ ഉണ്ട് പറയ്..”
“ഒന്നുമില്ല അച്ചൂ..”
“എന്ന ഞാൻ പറയട്ടെ..?”
ആകാംഷയോടെ അവനവളെ നോക്കി.
“കുളി കഴിഞ്ഞ് ഏട്ടൻ വിളിച്ചപ്പോൾ ഞാൻ വരാൻ വൈകിയതല്ലേ പ്രശ്നം..?
“ഏയ്..”
“അതെ, അയാളുടെ അടുത്ത് നിന്നാണ് ഞാൻ വരാൻ വൈകിയത് എന്നല്ലേ വിചാരിച്ചത്..?”
മനസ്സ് വായിച്ചറിഞ്ഞ പോലെയുള്ള അവളുടെ ചോദ്യം അവനെ കുഴക്കി. സംശയക്കണ്ണിൽ താനവളെ കാണുന്നുണ്ടെന്നറിഞ്ഞാൽ അശ്വതി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാതെ അവന് ഉള്ളിൽ വെപ്രാളമായി. കാരണം എല്ലാ എന്നോട് പറഞ്ഞിട്ടും ഞാനങ്ങനെ ചിന്തിച്ചെന്നറിഞ്ഞാൽ..
“ഏട്ടാ…”
അവളുടെ ശാട്യം കലർന്ന വിളിയിൽ ചിന്തയിൽ നിന്നുണർന്ന അവന്റെ കണ്ണുകൾ അവളുടെ മേൽ പാളി.