കുടുംബത്തെ കര കയറ്റാൻ തന്റെ പെണ്ണൊരു പണയ വസ്തു ആകേണ്ടി വരുന്ന സാഹചര്യം എത്ര കഠിനമാണ്. പക്ഷെ ഒരു നിമിഷമെങ്കിലും അയാളുടെ കര വലയങ്ങൾക്ക് മുന്നിൽ സുഖിച്ചിരിക്കുന്ന അശ്വതിയുടെ ചിത്രം മനസ്സിലേക്ക് ഇരമ്പി കയറുമ്പോൾ അവൻ ചിന്തയിൽ നിന്നുണർന്നു.
“അച്ചൂ.. എണീക്ക്.. ചിന്നുമോൾ വരാൻ സമയമായി. നമ്മുടെയീ വിഷമം മക്കളെ അറിയിക്കേണ്ട..”
“ഏട്ടാ ഞാൻ..”
അവളുടെ വാക്കുകൾ മുറിഞ്ഞു
“സാരമില്ല..നീ എന്നോട് ഇങ്ങനെ സംസാരിക്കുമ്പോൾ ചതിക്കപ്പെടുന്നില്ലെന്ന തോന്നൽ എനിക്കുണ്ട്. ചതിക്കുന്നില്ലെന്ന തോന്നൽ നിനക്കും.. ശെരിയല്ലേ.?”
അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
“എന്റെ ഈ അവസ്ഥ ഒന്ന് മാറട്ടെ.. നമുക്ക് പോകാം..”
“എനിക്കെന്തോ ഒരു ആശ്വാസം തോന്നുന്നു ഇപ്പൊ..”
അവന്റെ വിരലുകൾ അമർത്തി പിടിച്ചുകൊണ്ടു അവളത് പറയുമ്പോഴും അവന്റെ മനസ്സ് നീറി തീരുകയാണ്. പക്ഷെ അവളെ ആശ്വസിപ്പിച്ചില്ലെങ്കിൽ നഷ്ടം തനിക്ക് മാത്രമാണെന്ന യാഥാർഥ്യം പ്രസാദ് അംഗീകരിച്ചു കഴിഞ്ഞിരുന്നു.
“ചെല്ല്.. ചെന്ന് മോളെ കൂട്ട്..”
അവൾ പതിയെ അവന്റ മുന്നിൽ നിന്നുമെഴുന്നേറ്റു. ശാന്തമായ ഒരു നെടുവീർപ്പോടെ മുഖം തുടച്ച് റൂമിനു പുറത്തേക്ക് നടന്നു.
പ്രസാദിനും ഒരു ദീർഘ ശ്വാസമായിരുന്നു. പക്ഷെ എല്ലാം നഷ്ടപ്പെട്ടു തുടങ്ങുന്നുവെന്ന തോന്നലിന്റെയാണോ..?
അറിയില്ല..!
ഊഹിക്കാൻ പറ്റുന്നുണ്ട്. ക്രമേണ അവൾ എല്ലാം മാധവന് മുന്നിൽ അടിയറവ് വെക്കേണ്ടി വരും. ഇല്ലെങ്കിൽ വപ്പിക്കും അയാൾ. പ്രണയിച്ചു കെട്ടിയ പെണ്ണിനെ ഇത്തരത്തിൽ ഒരാൾക്കും നഷ്ട്ടെപ്പെട്ടു പോകരുതേയെന്ന് അവൻ ഒരു വേള പ്രാർത്ഥിച്ചു പോയി.