ഹന്നയുടെ പപ്പാ [സ്മിത]

Posted by

 

ജോണ്‍ മകളെ നോക്കി. അവള്‍ ലജ്ജയോടെ അവരെ ഇരുവരെയും മാറി മാറി നോക്കി.

 

“എന്നെ കാണാന്‍ ആരെപ്പോലെയാ?”

 

അയാള്‍ ഹന്നയോട് ചോദിച്ചു.

 

“ഹ്മം…ടോ..ടോവിനോ തോമസ്…”

 

അവള്‍ മുഖത്ത് ലജ്ജ നിലനിര്‍ത്തിപ്പറഞ്ഞു.

 

“ഹഹഹ…”

 

രാജശേഖരന്‍ ചിരിച്ചു.

 

“അറുപത് വയസ്സായ ഞാന്‍ എവിടെക്കിടക്കുന്നു, കേരളത്തിലെ സകല പെണ്ണുങ്ങളെയും പ്രാന്ത് പിടിപ്പിക്കുന്ന ടോവിനോ എവിടെക്കിടക്കുന്നു…കൊള്ളാം…”

 

“അല്ല, ശരിക്കും അങ്ങനെയാ…”

 

അവള്‍ ലജ്ജയോടെ ചിരിച്ചുകൊണ്ട പറഞ്ഞു.

അയാള്‍ അവളെ ഒന്ന് നോക്കി.

പഴയ ഓര്‍മ്മകളിലേക്ക് പോകുന്ന ഭാവം അയാളുടെ മുഖത്ത് അവര്‍ കണ്ടു.

 

“അങ്ങനെ മുമ്പ് പറഞ്ഞവരുണ്ട്,”

 

അയാള്‍ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

“എന്നാലും നിന്നെപ്പോലെ സുന്ദരിപ്പെണ്ണ്‍…അതും സിനിമാ നടിയെപ്പോലെ അതി സുന്ദരിയായ പെണ്ണ് അങ്ങനെ പറയുമ്പോള്‍ എന്‍റെ അറുപത് വയസ്സൊക്കെ പറപറക്കുവാ…ഹഹഹ…”

 

അവള്‍ ലജ്ജയോടെ തല കുനിച്ചു.

 

“ഇവള്‍ ഇല്ലേല്‍ പിന്നെ ഞാനും ഇല്ല സാറേ..”

 

ജോണ്‍ മകളെ തോളിലൂടെ ചേര്‍ത്ത് പിടിച്ചു.

 

“മക്കളെ വേണേല്‍ പെണ്മക്കളെ തന്നെ വേണം,”

 

രാജശേഖരന്‍ പറഞ്ഞു.

 

“അവരോളം പ്രയോജനമുള്ളവര്‍ വേറെ  ഇല്ല…ആണ്മക്കളെക്കൊണ്ട്  എന്ത് പ്രയോജനം ഇക്കാലത്ത്?”

 

അവര്‍ ശരിവെക്കുന്നത് പോലെ തലകുലുക്കി.

 

“എനിക്കും ഉണ്ട് ഒരു കൊച്ച് മകള്‍, രോഹിണി, സുന്ദരി…”

 

അയാള്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *