നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

എല്ലാം അതീവ രഹസ്യമായിരിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

 

​ഇനി, ആ നരകവാതിൽ കടന്ന് ആരെങ്കിലും തിരിച്ചെത്തിയിട്ടുണ്ടെങ്കിൽ തന്നെ, അവരുടെ കൈകൾ ശൂന്യമായിരിക്കും. നിധിക്ക് പകരം, ജീവൻ മാത്രം തിരിച്ചു കിട്ടിയതിന്റെ ഞെട്ടലായിരിക്കും അവരുടെ മുഖത്ത്.

 

മരണത്തോട് മല്ലിട്ട്, ശരീരം മുഴുവൻ മുറിവേറ്റ്, പാതി ജീവനുമായി തിരിച്ചെത്തുന്ന വെറും കോലങ്ങൾ…

 

​എങ്കിലും, ജീവനേക്കാൾ വലുതാണ് മനുഷ്യന്റെ അത്യാർത്തി എന്ന സത്യം നിലനിൽക്കുന്നിടത്തോളം കാലം, ഈ മലകയറ്റം അവസാനിക്കുന്നില്ല. പുതിയ ഇരകൾ വന്നുകൊണ്ടേയിരിക്കും…””””

 

 

നിന്റെ അച്ഛനും ഇതുപോലുള്ള ആളാണോ…

 

അടുത്ത ചോദ്യം ചോദിക്കാൻ എനിക്കധികം നേരം വന്നില്ല…

 

 

“””​”അച്ഛന്റെ കാര്യമോ? ഏയ്… അങ്ങനെയല്ല.

 

നമ്മുടെ ഈ നാട് വിജയദീപം തെളിയിച്ചിട്ട് കാലം കുറെയായി. കൃത്യമായി പറഞ്ഞാൽ, എന്റെ അച്ഛൻ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ഇവിടെ അവസാനമായി ആ വെളിച്ചം കണ്ടത്.

 

അന്ന് അച്ചാച്ചൻ ആ മലയ്ക്കുള്ളിലേക്ക് പോയി കൊണ്ടുവന്ന സമ്പത്താണ് ഇന്ന് ഈ കാണുന്ന പ്രതാപമെല്ലാം.

 

​അച്ചാച്ചനും അദ്ദേഹത്തിന്റെ അച്ഛനും കൂടി, ഒരു പത്തു തലമുറയ്ക്ക് എങ്കിലും സുഖമായി ജീവിക്കാനുള്ള വക ഉണ്ടാക്കി വെച്ചിട്ടാണ് പോയത്.

 

പോരാത്തതിന് സ്വർണ്ണമല്ലേ, കാലം ചെല്ലുന്തോറും അതിന്റെ മൂല്യം കൂടുകയല്ലാതെ കുറയുന്നില്ലല്ലോ

 

അതുകൊണ്ട് ജീവിക്കാൻ വേണ്ടി ഇനി ആ മലയിൽ നിന്നും ഒരു തരി സ്വർണ്ണം പോലും ഞങ്ങൾക്ക് ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *