ശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി…
“”””നാട് പിരിഞ്ഞിട്ടും മലയിലേക്കുള്ള അവകാശത്തെ ചൊല്ലിയുള്ള തർക്കം തീർന്നില്ല. ഒടുവിൽ ചോരപ്പുഴ ഒഴുകാതിരിക്കാൻ മൂന്ന് നാട്ടിലെയും കാരണവന്മാർ ചേർന്ന് ഒരു തീരുമാനത്തിലെത്തി. അതാണ് ഇന്നും ഇവിടെ തുടരുന്ന ആചാരം.
പൂരത്തിന് അമ്പലത്തിൽ ദീപം തെളിയിക്കാനുള്ള അവകാശം ആർക്കാണോ, അവർക്ക് ആ വർഷം മലയിലേക്ക് പോകാം.
ആ അവകാശം തീരുമാനിക്കാനാണ് ഗുസ്തി മത്സരം നടത്തുന്നത്. ഗുസ്തിയിൽ ജയിക്കുന്ന നാടിന് അമ്പലത്തിൽ ആദ്യം ദീപം തെളിയിക്കാം.ആദ്യം ഗുസ്തിയിൽ നിന്നാണ് തുടങ്ങിയതെങ്കിലും പോകെ പോകെ അത്യാവശ്യം എല്ലാ മത്സരയിങ്ങളും ഇതിലേക്ക് വന്നു
എന്തായാലും ദീപം തെളിയിക്കുന്നവർക്ക് മാത്രം മലകയറാം.”””””
”അതെന്തിനാ ദീപം തെളിയിക്കുന്നവർക്ക് മാത്രം അനുവാദം കൊടുക്കുന്നത്? വേണ്ടവർക്ക് അങ്ങ് പോയിക്കൂടെ?”
രാഹുൽ നിധിയോട് ചോദിച്ചു…
രാഹുലിന്റെ സംശയം ന്യായമായിരുന്നു.
ഒരു നിഗൂഢമായ ചിരി അവളുടെ മുഖത്ത് തെളിഞ്ഞു വന്നു..
”അതിന് പിന്നിൽ വലിയൊരു സത്യമുണ്ട്.
മലയിൽ പോയി ജീവനോടെ തിരിച്ചു വന്ന അപൂർവ്വം ചിലർ പറഞ്ഞത് സത്യമാണെങ്കിൽ, ആ നിധിക്ക് കാവലായി ചില അമാനുഷിക ശക്തികൾ അവിടെയുണ്ട്. വെറും മനുഷ്യർക്ക് അവരെ ജയിക്കാനാവില്ല. ആ മല കയറുന്നവരുടെ ജീവൻ എടുക്കാൻ കാത്തിരിക്കുന്ന പ്രേതങ്ങളോ യക്ഷികളോ ചാത്തന്മാരോ എന്തോ ഒന്ന്…”
അത് കേട്ടതും രാഹുൽ ഒന്ന് നടുങ്ങി.