“അതേ. ഇന്ദ്രനീലം എന്നത് ഈ നാടിന്റെ പേരാണ്. പക്ഷേ പണ്ട് ഈ പ്രദേശം മുഴുവൻ അറിയപ്പെട്ടിരുന്നത് ‘ചന്ദ്രോദയം’ എന്നായിരുന്നു.”
നിധി ഒരു നിമിഷം നിർത്തി,ശേഷം മണിച്ചിത്രത്താഴിൽ മോഹൻലാൽ നടക്കുന്നപോലെ എങ്ങോട്ടോ എന്നില്ലാതേ നടന്നു…
അവൾ പറയാൻ പോവുന്നത് എന്തായിരിക്കും എന്ന് കേൾക്കുവാനായി അവളുടെ പിന്നാലേ ഞങ്ങളും നടന്നു..
”””””ആ മലയാണ് എല്ലാറ്റിനും കാരണം. നിധി കിട്ടുമെന്ന പ്രതീക്ഷയിൽ ആ മലകയറാൻ അന്ന് നാടിന്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തി.
പക്ഷേ പോയവർ എല്ലാവരുമൊന്നും തിരിച്ചു വന്നില്ല. മല കയറിയവരിൽ ചിലരെല്ലാം എങ്ങോ മറഞ്ഞു… അല്ലെങ്കിൽ മരിച്ചു.
ഇതോടെ കാര്യങ്ങൾ വഷളായി.
അപകടം തിരിച്ചറിഞ്ഞ നാട്ടിലെ പ്രമാണികൾ മലയിലേക്കുള്ള യാത്ര കർശനമായി നിരോധിച്ചു. ആരും മലയിലേക്ക് പോകാൻ പാടില്ലെന്ന് അവർ തീരുമാനിച്ചു
പക്ഷേ ആ തീരുമാനം അംഗീകരിക്കാൻ ചിലർ തയ്യാറായില്ല.നിധി വേണമെന്ന വാശിയിൽ അവർ നിന്നു.
മലയിലേക്ക് പോകാൻ അനുവാദം വേണമെന്നും, അത് തടയാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞ് അവർ ലഹള തുടങ്ങി.
ആ അഭിപ്രായവ്യത്യാസം ഒടുവിൽ ചന്ദ്രോദയം എന്ന വലിയ നാടിനെ മൂന്നായി വെട്ടിമുറിച്ചു. അങ്ങനെയാണ് പുഷ്പഗിരിയും ഇന്ദ്രനീലവും പിറവിയെടുക്കുന്നത്”””””
“എന്നിട്ട്..? നാട് പിരിഞ്ഞപ്പോൾ പ്രശ്നം തീർന്നോ?”
സച്ചിൻ ആകാംക്ഷയോടെ ചോദിച്ചു.
”ഇല്ല…”
നിധി തലയാട്ടി.