നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാറകളുടെയും, സൂര്യപ്രകാശമേൽക്കാത്ത നനഞ്ഞ മണ്ണിന്റെയും, വവ്വാലുകളുടെയും ഒക്കെ ചേർന്ന ഒരു പ്രത്യേക ഗന്ധം അവിടെ തളംകെട്ടി നിന്നിരുന്നു.
ഗുഹയുടെ കവാടത്തിൽ ഞങ്ങൾ നിശ്ചലരായി നിന്നു. പുറത്തെ വെളിച്ചം അവിടം വരെ മാത്രമേ എത്തിയിരുന്നുള്ളൂ.
അതിനപ്പുറം അനന്തമായ കൂരിരുട്ട് മാത്രം.
ഒരു രാക്ഷസൻ വായ പിളർന്നു നിൽക്കുന്നതുപോലെ, എന്തും വിഴുങ്ങാൻ തയ്യാറായി നിൽക്കുന്ന കനത്ത ഇരുട്ട്.
എന്താണ് അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയും ഒപ്പം പറഞ്ഞറിയിക്കാനാവാത്ത ഒരു ഭയവും മനസ്സിൽ നിറഞ്ഞു.
കണ്ണുകൾ കൂർപ്പിച്ച് ഞങ്ങൾ കുറച്ചുനേരം ആ ശൂന്യമായ ഇരുട്ടിലേക്ക് തന്നെ നോക്കിനിന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്.
ആ ഗുഹയുടെ ആഴങ്ങളിൽ നിന്നും, ഇരുട്ടിന്റെ അടിത്തട്ടിൽ നിന്നും ഒരു ഭയാനകമായ ശബ്ദം മുഴങ്ങി!
ഒരു വന്യമൃഗത്തിന്റെ അലർച്ചയാണോ, അതോ വലിയ പാറക്കെട്ടുകൾ ഇടിഞ്ഞു വീഴുന്നതാണോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലുമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം ഭീകരമായ, മുഴക്കമുള്ള ഒരു ശബ്ദം.
ആ ശബ്ദത്തിന്റെ പ്രകമ്പനത്തിൽ എന്റെ കാലിനടിയിലെ മണ്ണ് പോലും ഒന്ന് വിറച്ചതുപോലെ തോന്നി….
“എന്നാൽ പോയാലോ… ”
ഞാൻ അവരോടായി ചോദിച്ചു…
“എങ്ങോട്ട്…”
അമ്പരപ്പ് നിറഞ്ഞ രാഹുലിന്റെ ശബ്ദം..
“വീട്ടിലോട്ട് മൈരേ.അല്ലാതെ അതിന്റെ മടയിലേക്ക് നിനക്ക് പോണോ…”