നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

​”എടി നിധി… ഈ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഈ ചിത്രം ആരുടേതാ…?”

 

​സച്ചിന്റെ ചോദ്യം കേട്ട് പാതിവഴിയിൽ ഞാൻ നിന്നു. ‘ചിത്രമോ…?’ ഇത്രയും നാളും ഇവിടെ നിന്നിട്ടും അങ്ങനെ ഒരു ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലല്ലോ എന്ന ചിന്തയോടെ, ഉള്ളിലുണർന്ന കൗതുകം അടക്കാനാവാതെ ഞാൻ സച്ചിന്റെ അടുത്തേക്ക് നടന്നു.

 

അപ്പോഴേക്കും നിധിയും രാഹുലും അവന്റെ അടുത്തെത്തിയിരുന്നു.

 

​സച്ചിൻ നിൽക്കുന്നതിന് തൊട്ടു മുന്നിലായി ചുമരിൽ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരിടത്തായി ചെറിയൊരു ഫ്രെയിം തൂങ്ങിക്കിടപ്പുണ്ടായിരുന്നു.

 

​അവൻ പറഞ്ഞതുപോലെ ക്യാമറയിൽ പകർത്തിയ ഒരു ഫോട്ടോ ആയിരുന്നില്ല അത്. മറിച്ച്, കാലപ്പഴക്കം കൊണ്ട് നിറം മങ്ങിത്തുടങ്ങിയ ഒരു പെയിന്റിംഗ്.

 

വർഷങ്ങളുടെ പഴക്കമുള്ളത് കൊണ്ടാവാം, അതിലെ ചായക്കൂട്ടുകൾ പലയിടത്തും അടർന്നു മാറിയിരിക്കുന്നു.

 

​ഞാൻ കണ്ണുകൾ ചുരുക്കി ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി.

 

​മങ്ങിയ പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു സ്ത്രീരൂപം. മുഖം വ്യക്തമല്ലെങ്കിലും ആ രൂപത്തിന് മുന്നിലായി തിളങ്ങി നിൽക്കുന്ന ഒരു വസ്തുവിലേക്കാണ് എന്റെ ശ്രദ്ധ പോയത്. നീലയും പച്ചയും നിറങ്ങൾ വിചിത്രമായി ഇടകലർന്ന, വജ്രം പോലെയുള്ള ഒരു അപൂർവ്വ കല്ല്.

 

​ചിത്രം തീർത്തും ചെറുതാണ്, പോരാത്തതിന് കാലപ്പഴക്കം കൊണ്ട് അത് ചുമരിന്റെ നിറത്തോട് ഏതാണ്ട് ലയിച്ചു ചേർന്ന അവസ്ഥയിലുമായിരുന്നു.

 

അത്രയും സൂക്ഷിച്ചു നോക്കിയാൽ മാത്രമേ ആ സ്ത്രീരൂപവും ആ കല്ലും കണ്ണിന് പിടിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *