നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

​എന്റെ ഉള്ളിലെ മഞ്ഞുരുകി.

 

ഞാൻ അവളെ നോക്കി മെല്ലെ തലയാട്ടി.

 

​”മ്മ്… പോവാം…”

 

​എന്റെ സമ്മതം കിട്ടിയതും അവളുടെ മുഖം വിടരുന്നത് എനിക്ക് കാണാമായിരുന്നു..

 

അവന്മാരുടെ മുഖത്തും ഒരു സന്ദോഷം വിരിഞ്ഞു’അവസാനം മൈരാനൊന്ന് സമ്മതിച്ചല്ലോ ‘ എന്നായിരുന്നു അതിന്റെ അർത്ഥം

 

ചിരിച്ചുകൊണ്ട് ബൈക്കിന്റെ അടുത്തേക്ക് നീങ്ങിയ നിധിയുടെ കൈ ഞാൻ പെട്ടെന്ന് പിടിച്ചു..

 

എന്താണെന്നറിയാതെ സംശയത്തോടെ അവൾ എന്നെ തിരിഞ്ഞുനോക്കി.

 

​പക്ഷേ അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ ഞാൻ നിന്നില്ല.

 

അവളുടെ കൈ പിടിച്ച് മെല്ലെ ഒരു വശത്തേക്ക് മാറ്റിനിർത്തി, ഞാൻ ആ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു.

 

​വണ്ടി ഓടിക്കാൻ പോകുന്നത് ഞാനാണ്.

 

​അവൾ ഓടിച്ചാൽ, പിറകിലിരുന്ന് ഞാൻ കാണിക്കുന്ന പരാക്രമങ്ങൾ കാരണം ഇനിയും വണ്ടിയുടെ കണ്ട്രോൾ പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇനി ഞാൻ കാരണം അവൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന ഒരവസ്ഥ വേണ്ട എന്ന് ഞാൻ

തീരുമാനിച്ചു.

 

​എന്തായാലും വണ്ടി എന്റെ കയ്യിലാകുമ്പോൾ, പിന്നെ ഞാൻ അടങ്ങിയിരിക്കുമല്ലോ…

 

ഹോ എന്തൊരു കരുതലാണെനിക്ക്… 😼

 

ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവൾക്കായി ഞാൻ കാത്തിരുന്നു…

 

​കുറച്ചു നേരം കഴിഞ്ഞും അനക്കമൊന്നുമില്ലാതെയായപ്പോൾ ഞാൻ അവളെയൊന്ന് ഇടം കണ്ണിട്ട് നോക്കി..

 

​തല താഴ്ത്തി എന്തോ ആലോചനയിലാണ് കക്ഷി….

 

​പെട്ടെന്നവൾ തല ഉയർത്തി നോക്കിയപ്പോൾ, ഞാൻ എന്റെ തല അവളുടെ ദൃഷ്ടിയിൽ നിന്നും വെട്ടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *