എന്റെ ശബ്ദം കടുത്തു. ആ മുഖത്ത് നോക്കി വിരൽ ചൂണ്ടിയാണ് ഞാൻ അത് പറഞ്ഞത്.
അതുകേട്ട് അന്തരീക്ഷം ഒന്ന് മുറുകി.
സച്ചിനും രാഹുലും എന്ത് പറയണമെന്നറിയാതെ നിന്നു.
അപ്പോഴാണ് നിധിയുടെ ശബ്ദം ഉയർന്നത്.
”അങ്ങനെയാണെങ്കിൽ ആരും പോവണ്ട…”
വാശിക്ക് ഒട്ടും കുറവില്ലാതെ അവളും പ്രഖ്യാപിച്ചു.
വെറുതെ പറയുക മാത്രമല്ല, പറഞ്ഞത് പ്രവർത്തിച്ച് കാണിക്കാനെന്നോണം അവൾ ആ ബൈക്കിൽ തന്നെ കയറി ഇരുന്നു. കൈകൾ മാറിൽ പിണച്ചുകെട്ടി, ‘നീ വരാതെ ഞാൻ ഇവിടുന്ന് അനങ്ങില്ല’ എന്ന മട്ടിൽ അവൾ അവിടെ ഉറച്ചുനിന്നു.
പക്ഷേ, അവളുടെ ഈ ഷോ കണ്ടിട്ട് എന്റെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുമെന്നാണ് അവൾ കരുതുന്നതെങ്കിൽ, അവൾക്ക് തെറ്റി.
എന്റെ വാശി അവളുടെ വാശിയേക്കാൾ ഒട്ടും കുറവല്ലെന്ന് അവൾ അറിയാൻ പോകുന്നതേയുള്ളൂ…
സമയം ഏകദേശം ഒരു മണിക്കൂറോളം കടന്നുപോയി.
ആരും അവിടുന്ന് അനങ്ങാനോ, ഒരക്ഷരം മിണ്ടാനോ കൂട്ടാക്കിയില്ല. ആ ഇടവഴിയിൽ പ്രതിമകളെപ്പോലെ ഞങ്ങൾ നാലുപേരും നിൽക്കുകയാണ്.
സച്ചിനും രാഹുലും ഇടയ്ക്ക് എന്നെയും അവളെയും മാറി മാറി നോക്കുന്നുണ്ടെന്നല്ലാതെ, എന്റെ കലിപ്പ് കണ്ടിട്ടാവാം ആരും വായ തുറന്നില്ല.
അവസാനം എന്റെ മൗനത്തിനും കടുപ്പമേറിയ വാശിക്കും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.
അവൾ ബൈക്കിൽ നിന്നും എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.
”ശരി… ഞാൻ തോറ്റു. ഇനി നീ പറ, നിന്നെ ഇവിടുന്ന് കൊണ്ടുപോവാൻ ഞാൻ എന്ത് ചെയ്യണം? കാലുപിടിക്കണോ?അതോ ഞാൻ വേറേ വല്ലതും പിടിക്കാൻ തരണോ..?”