നിധി കലിപ്പിലാണ്…..
മയത്തിലൊരു പിടി തരോ എന്ന് ചോദിച്ചു നോക്കിയാലോ….
അല്ലെങ്കിൽ വേണ്ടാ…
അവളുടെ കണ്ണുരുട്ടൽ കണ്ടാൽ തന്നെ പേടിയാവുന്നുണ്ട്….
കയ്യിലിരുന്നതും പോയി, കടലിലെ വെള്ളവും പോയി എന്ന അവസ്ഥ. റൊമാൻസ് വർക്കൗട്ട് ആക്കാൻ നോക്കിയതാ, ഇതിപ്പോ ആശുപത്രി കേസ് ആകാത്തത് ഭാഗ്യം.
ചമ്മൽ മാറ്റാൻ എന്ന വ്യാജേന ദേഹത്തെ മണ്ണും പൊടിയും തട്ടിക്കളഞ്ഞ്, നടുറോഡിൽ വീണുകിടക്കുന്ന ആ ഭാരമേറിയ ബുള്ളറ്റ് ഞാൻ പൊന്തിച്ചു സ്റ്റാൻഡിലിട്ടു.
അപ്പോഴാണ് നേരത്തെ തെറിച്ചുപോയ ഫോൺ പുല്ലിനിടയിൽ കിടന്ന് വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയത്.
നിധി വേഗം എഴുന്നേറ്റ് ചെന്ന് ഫോൺ എടുത്തു.
സ്ക്രീനിൽ നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് അവൾ കോൾ അറ്റൻഡ് ചെയ്തു.
”ആ… നിങ്ങൾ ആ ജംഗ്ഷൻ കഴിഞ്ഞില്ലേ? അവിടുന്ന് നേരെ വിട്ടോ… കുറച്ചു മുന്നോട്ട് വരുമ്പോൾ വലത്തോട്ടൊരു ഇടവഴി കാണാം… ആ.. അവിടെ ഒരു വലിയ ആൽമരം നിൽപ്പുണ്ട്. അവിടുന്ന് തിരിഞ്ഞ് ഇങ്ങോട്ട് കയറി വാ…”
അവൾ ഫോണിലൂടെ വഴി കൃത്യമായി പറഞ്ഞുകൊടുക്കുന്നത് കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. അവന്മാരാണ്
കൃത്യസമയത്ത് തന്നെ അവൻ വിളിച്ചിരിക്കുന്നു.
അതേതായാലും നന്നായി എന്റെ ഈ അവസ്ഥയിൽ ഇനി അവർ എത്രയും പെട്ടെന്ന് വരുന്നത് തന്നെയാ നല്ലത്… 😐
പിന്നിടങ്ങോട്ട് അവർ എത്തുന്നതുവരേ ഞങ്ങൾ പരസ്പരം മിണ്ടിയില്ല…
അവൾ ഇടക്കിടക്ക് എന്നേ നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്…