നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

​നിധിയുടെ ആ ‘ഭീഷണി’ ഫലം കണ്ടു. ടേബിളിൽ തളം കെട്ടി നിന്നിരുന്ന ആ നിശബ്ദതയ്ക്ക് പെട്ടെന്നൊരു അയവ് വന്നു.

 

അവളുടെ മുഖത്ത് നേരത്തെ കണ്ട ഭയം ഇപ്പോൾ ഇല്ല. പകരം കാര്യങ്ങൾ നിയന്ത്രിക്കാൻ അവൾ തന്നെ മുൻകൈ എടുക്കുന്നത് പോലെ തോന്നി.

 

​”അയ്യോ വേണ്ടേ… തമ്പുരാട്ടി പറഞ്ഞാൽ പിന്നെ മറുവാക്കുണ്ടോ… ഇപ്പൊ തീർക്കാം…”

 

സച്ചിൻ വേഗം പ്ലേറ്റിലേക്ക് കുനിഞ്ഞു കൊണ്ട് പറഞ്ഞു.

 

​”അല്ലടാ, ഈ മീൻ വറുത്തതിൽ ഉപ്പ് ഇത്തിരി കുറവാണോ എന്നൊരു സംശയം?”

 

രാഹുൽ സീരിയസ് ആയിട്ട് ചോദിച്ചു.

 

​ഇതു കേട്ടതും സച്ചിൻ വായ നിറയെ ഫുഡ്‌

വെച്ചുകൊണ്ട് അവനെ ഒന്ന് തുറിച്ചു നോക്കി.

 

​”എടാ, നിനക്ക് ഉപ്പാണോ അതോ നിന്റെ തലയാണോ വലുത്? മര്യാദക്ക് കഴിച്ചോ, അല്ലെങ്കിൽ അവൾ പ്ലേറ്റ് എടുത്ത് എറിയുമ്പോൾ ഉപ്പ് മാത്രമല്ല, നിന്റെ പല്ലും പുറത്ത് വരും…”

 

​സച്ചിന്റെ ആ ഡയലോഗ് കേട്ടതും ഞാനും നിധിയും അറിയാതെ ചിരിച്ചു പോയി.

 

​പിന്നീട് അങ്ങോട്ട് ആരും ആ വിഷയത്തെ പറ്റി സംസാരിച്ചില്ല.

 

മനപ്പൂർവം വരുത്തിയ ചിരിയായിരുന്നെങ്കിലും അത് ആ സമയത്ത് വലിയൊരു ആശ്വാസമായിരുന്നു.

 

സച്ചിനും രാഹുലും മത്സരിച്ച് ഓരോ തമാശകൾ പറയുന്നതിനിടയിൽ പ്ലേറ്റിലെ ഭക്ഷണം എപ്പോഴോ കാലിയായി.

 

കഴിച്ച് കഴിഞ്ഞ് പാത്രവും കഴുകി വച്ച്, ഉച്ചയല്ലേ കുറച്ചുനേരം ഒന്ന് മയങ്ങാം എന്ന് വിചാരിച്ച് ഞാൻ മുകളിലേക്ക് നടന്നു.

 

പടികൾ കയറാൻ തുടങ്ങിയപ്പോഴാണ് സച്ചിന്റെ ചോദ്യം എന്റെ കാതുകളിൽ വീണത്.

Leave a Reply

Your email address will not be published. Required fields are marked *