വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്നു.
മറുപടിക്ക് പകരം, ഞാൻ സീറ്റിൽ അവളോട് ഒന്നുകൂടി ഒട്ടിയിരുന്നു. എന്റെ നെഞ്ച് അവളുടെ മുതുകിൽ അമർന്നു. അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകൾ കുറച്ചുകൂടി ശക്തിയിലായി അവളെയെന്നിലേക്ക് വലിച്ചടുപ്പിച്ചു.
എന്റെ ഈ പെരുമാറ്റത്തിനെതിരെ അവളിൽ നിന്ന് ഒരു എതിർപ്പും ഉണ്ടായില്ല. വാക്കുകൾ കൊണ്ടോ ശരീരം കൊണ്ടോ അവൾ എന്നെ തടഞ്ഞില്ല.
മറിച്ച്, വണ്ടിയുടെ വേഗതയിലും എന്റെ നെഞ്ചിന്റെ ചൂട് ആസ്വദിച്ചുകൊണ്ട് അവൾ എന്നിലേക്ക് ലയിച്ചിരിക്കുകയായിരുന്നു.
അവളുടെ ആ പ്രവൃത്തി വീണ്ടും എന്നേ പല കാര്യങ്ങളും ചെയ്യാൻ പ്രരിപ്പിച്ചു…
“ശ്രീ….”
എന്റെ ചുണ്ടുകൾക്കിടയിലൂടെ ആ പേര് വഴുതി വീണു.
സത്യത്തിൽ അങ്ങനെ വിളിക്കണമെന്ന് കരുതിക്കൂട്ടിയതല്ല; എങ്കിലും, അറിയാതെയാണെങ്കിലും ആദ്യമായി ഞാൻ അവളെ ‘ശ്രീ’ എന്ന് വിളിച്ചിരിക്കുന്നു.
എന്റെ വിളി കേട്ടിട്ടും അവൾ മറുപടിയൊന്നും തന്നില്ല. പക്ഷേ, വണ്ടിയുടെ റിയർ വ്യൂ മിററിലേക്ക് നോക്കിയപ്പോൾ കണ്ടു, കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾക്കിടയിലൂടെ തെളിയുന്ന അവളുടെ ആ മുഖം.
അതിൽ ഒളിപ്പിക്കാൻ കഴിയാത്തത്ര മനോഹരമായ ഒരു ചിരി വിരിഞ്ഞുനിൽപ്പുണ്ടായിരുന്നു.
കണ്ണാടിയിലൂടുള്ള അവളുടെ ആ കള്ളച്ചിരി കണ്ടപ്പോൾ, എന്നിലുണ്ടായിരുന്ന ജാള്യതയും മാറി. എന്റെ ചുണ്ടുകളിലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു.
”ശ്രീ….”