മൈര്…. 😐
ദൈവമേ ഈശ്വരാ കാത്തോണേ…. 😐
മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു തീരും മുൻപേ അവൾ ആക്സിലറേറ്റർ തിരിച്ചുകഴിഞ്ഞിരുന്നു.
ബുള്ളറ്റിന്റെ ശബ്ദം പെട്ടെന്നൊരു ഇരമ്പലായി മാറി.
പ്രതീക്ഷിക്കാത്ത ആ കുതിപ്പിൽ എന്റെ ശരീരമൊന്നു ഉലഞ്ഞു. സീറ്റിൽ നിന്ന് പിന്നിലേക്ക് തെറിച്ചുപോകുമെന്ന അവസ്ഥ.
നില തെറ്റാതിരിക്കാൻ മുന്നിൽ കണ്ട ഏക ആശ്രയം അവളായിരുന്നു. ഇരുകൈകളും നീട്ടി ഞാൻ അവളുടെ അരയിലൂടെ വട്ടം പിടിച്ചു.
ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിനിടയിൽ കൈകൾ മുറുകിയത് അവളുടെ വയറിലാണോ എന്ന് ചോദിച്ചാൽ, ആർക്കാണ് അതൊക്കെ നോക്കാൻ സമയം? അതുകൊണ്ട്, ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.
എന്റെ ആ പിടുത്തം അവളും അറിഞ്ഞു കാണണം, പക്ഷേ വണ്ടിയുടെ വേഗത കുറഞ്ഞില്ല.
ഉച്ചസമയം ആയിരുന്നെങ്കിലും വെയിലിന് വലിയ കാഠിന്യമുണ്ടായിരുന്നില്ല. മുഖത്തടിച്ചുകൊണ്ടിരുന്ന കാറ്റിന് പോലും നേരിയ തണുപ്പുണ്ടായിരുന്നു. അവളുടെ മുടിയിഴകൾ കാറ്റിൽ പാറി എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.
പേടിയൊന്നു കുറഞ്ഞപ്പോൾ ഞാൻ മെല്ലെ തല തിരിച്ചു പുറകിലേക്ക് നോക്കി.
സച്ചിനും രാഹുലും ബഹുദൂരം പിന്നിലായിക്കഴിഞ്ഞു.
അവർ പിന്നിലായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. റോഡിലൂടെ ഓടുകയല്ല, മറിച്ച് പറക്കുകയാണ് ഇവൾ. ബുള്ളറ്റിലാണോ അതോ വല്ല ജെറ്റ് വിമാനത്തിലാണോ കയറിയതെന്ന് സംശയിച്ചുപോകുന്ന വേഗത! ഇവളുടെ ഈ പറപ്പിക്കൽ കണ്ടിട്ട് ടയർ നിലത്ത് മുട്ടുന്നുണ്ടോ എന്ന് തന്നെ സംശയമാണ്…