നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

 

​ഇവന്മാരുടെ ഈ ആവേശം കണ്ടപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി.

 

ഉച്ചക്കത്തെ ഫുഡും കഴിച്ച് സുഖമായി ഒന്ന് മയങ്ങാൻ പ്ലാൻ ഇട്ടപ്പോഴാണ് ഇവളും ഇവന്മാരും കൂടി കറങ്ങാൻ ഇറങ്ങുന്നത്.

 

​ഇപ്പോൾ തന്നെ നടുവ് ഒടിഞ്ഞ പരുവത്തിലാണ്, ഇനി വയ്യ…

 

​ഞാൻ പതിയെ അവിടെ നിന്നും സ്കൂട്ട് ആവാൻ തീരുമാനിച്ചു…

 

​”അല്ല… നിങ്ങൾ പോയിട്ട് വാ. എനിക്ക് നല്ല ക്ഷീണം, ഞാനൊന്ന് കിടക്കട്ടെ…”

 

​കഴിയുന്നത്ര നിഷ്കളങ്കത മുഖത്ത് വരുത്തി, പതുക്കെ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി…

 

പെട്ടെന്നാണ് കയ്യിൽ ഒരു പിടി വീണത്..

 

ആ കൈകളുടെ മൃതുലതയിൽ തന്നെ അത് ആരുടെ കൈകളാണ് എന്നെനിക്ക് മനസ്സിലായി….

 

ഇവൾക്കിതെന്തിന്റെ കേടാണ്….. 😤

 

ഞാൻ തിരിഞ്ഞു ‘എന്താ’ എന്നുള്ള അർത്ഥത്തിൽ അവളെ ഒന്ന് നോക്കി…

 

പക്ഷേ, തിരിഞ്ഞു നോക്കിയപ്പോൾ കണ്ട അവളുടെ ആ മുഖത്തിന് മുൻപിൽ ഞാൻ വീണ്ടും തോറ്റുപോയി…

 

​ആ മുഖത്തെ നിഷ്കളങ്കതയും ഭംഗിയും കണ്ടാൽ പിന്നെ എങ്ങനെയാണ് ഒന്ന് ദേഷ്യപ്പെടാൻ പോലും തോന്നുക?

 

അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.

 

മനസ്സിൽ വിചാരിക്കുന്നത് ഒന്ന്, പക്ഷേ ആ മുഖത്തേക്ക് നോക്കുമ്പോൾ നടക്കുന്നത് മറ്റൊന്ന്.

 

​രക്ഷപ്പെടാൻ വഴിയുണ്ടോ എന്ന് നോക്കി ഞാൻ കണ്ണുകൾ കൊണ്ട് പരമാവധി ദയനീയമായി അവളെ ഒന്ന് നോക്കി. ‘എന്നെ വെറുതെ വിട്ടേക്കൂ, ഞാനൊന്ന് കിടക്കട്ടെ’ എന്നൊരു അപേക്ഷ ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *