പക്ഷേ, അച്ഛന് ഒരൊറ്റ ആഗ്രഹമേയുള്ളൂ… നഷ്ടപ്പെട്ടുപോയ ഈ നാടിന്റെ പ്രതാപം തിരിച്ചുപിടിക്കണം. ഈ നാട് വീണ്ടും ജയിക്കുന്നത് കാണണം, ആ വിജയത്തിന്റെ അടയാളമായി അമ്പലത്തിലെ ദീപം എന്റെ കൈകൊണ്ട് തെളിയിക്കണം. അത് മാത്രമാണ് അച്ഛന്റെ സ്വപ്നം….”””””
നിധി വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…
അവളുടെ മറുപടി കേട്ടപ്പോൾ മനസ്സിൽ നിന്നും ഒരു കല്ല് ഇറക്കി വച്ച പ്രതീതിയായിരുന്നു എനിക്ക്…
മുറ്റത്തേ വലിയ മാവിന്റെ തണലിൽ കാറ്റും ആസ്വദിച്ചു ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു..
“നമുക്ക് ഒരു സ്ഥലം വരേ പോയാലോ…”
പെട്ടെന്ന് നിധി പറഞ്ഞു. അവളുടെ കൈവിരലിൽ രണ്ട് ചാവി കിടന്ന് കറങ്ങുന്നതും കാണാം….
ഇതൊക്കെ ഇവൾ എപ്പോൾ എടുത്തു..
അവൾ പറയുന്ന കഥയിൽ മുഴുകിനിന്നതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല…
നിധിയുടെ ആ ചോദ്യം കേട്ടതും സച്ചിനും രാഹുലും പരസ്പരം ഒന്ന് നോക്കി.
വാലാട്ടി നിൽക്കുന്ന രണ്ട് പട്ടിക്കുട്ടികളെ പോലെയാണ് അവരുടെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് തോന്നിയത്.
അവരുടെ ആ നോട്ടത്തിലും മുഖത്തെ ഭാവത്തിലും തന്നെ ഉണ്ടായിരുന്നു ‘എങ്ങോട്ട് വരാനും ഞങ്ങൾ റെഡി’ എന്ന ഉത്തരം.
എനിക്ക് അത് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
”അതൊക്കെ ചോദിക്കാനുണ്ടോ… നീ വണ്ടിയുടെ കീ ഇങ്ങോട്ട് എടുക്ക്,….”
സച്ചിൻ ആവേശത്തോടെ പറഞ്ഞു.
രാഹുലും അവനെ പിന്താങ്ങി തലയാട്ടി.