ഞാൻ : അഹ്.. ഒരാൾക്ക് വേണ്ടി വെയിറ്റിംഗ് ആണ്..!😌
നീതു : ആരാണാവോ ആ ..ഒരാൾ..? 🙄
നെറ്റി ചുളിച്ചു കൊണ്ട് നീതു എന്നോടായി ചോദിച്ചു..!
ഞാൻ : അതെന്തായാലും നിയല്ലാന്ന് നിനക്ക് മനസ്സിലായല്ലോ…! അപ്പോ വണ്ടി വിട്ടോ..😅
നീതു : 😏
ഞാൻ : ഓ…പുച്ഛം…! സ്വഭാവികം..!
നീതു : നി കുടിച്ചിട്ടുണ്ടല്ലേ…!👀
രൂക്ഷമായി നോക്കിക്കൊണ്ട് നീതു ചോദിച്ചപ്പോ നുണ പറയാൻ എന്നിക്ക് തോന്നിയില്ല…! കാരണം വേറൊന്നുമല്ല , അവൾടെ അപ്പൻ്റെ പൈസയ്ക്കൊന്നുമല്ലല്ലോ ഞാൻ കുടിച്ചേ ,എൻ്റെ പൈസയക്കല്ലേ..😈
ഞാൻ : ആ ചെറുതായിട്ട്…! എന്താ നിനക്കും വേണാ..! 😌
നീതു : 😄
ചിരിച്ചതല്ലാതെ അവള് വേറൊന്നും പറഞ്ഞില്ല..! ഞാൻ പിന്നെയും അശോകനെ നോക്കി, അവനെ കാണാനെയില്ല…! ” ഇനീ നായി മൂത്രഴിക്കാൻ വീട്ടിൽ പോയി കാണോ..”..!
നീതു : എന്താണ് കാര്യായിട്ട് ചിന്തയിലാണല്ലോ..🤨
എൻ്റെ ആലോചനകളെ തിരികെ കൊണ്ട് വന്നത് നീതുൻ്റെ ചോദ്ധ്യങ്ങളായിരുന്നു..!
ഞാൻ : ഏയ്…ഒന്നുല്ല…!
നീതു : ആട്ടെ…! മോൻ്റെ പിഎസ്‌സി പഠിത്തമൊക്കെ എങ്ങിനെ പോണ്…!😅
ഞാൻ : ഒ…നീയും തുടങ്ങിയ കളിയാക്കാൻ…😒
മൊത്തത്തിലുള്ള മൂഡ് കളയുന്ന ചോദ്യമായിരുന്നു ജോലിയുടേത്..!
ഞാൻ : അതൊന്നും പറയാണ്ടിരിക്കണതാ ഭേദം…! കിട്ടും ..,കിട്ടുന്നു വിചാരിക്കും..! അവസാനം…😢