ഞാൻ : 😀
നീതു : എന്താണ് മാഷേ..വലിയ മൈൻഡ് ഒന്നും ഇല്ലല്ലോ നമ്മളെയൊന്നും..!😄
ഞാൻ : അതിന് നിന്നെയൊക്കെ ഒന്ന് കണ്ട് കിട്ടണ്ടെടി പൂച്ചക്കള്ളി…😅
നീതു : ഡേയ്…വേണ്ട
നീതു : കണ്ട് കിട്ടണ്ടിരിക്കാൻ ഞാൻ നാടൊന്നും വിട്ടിട്ടില്ലോ..! ഞാൻ നിന്നെ എന്നും കാണാറിണ്ട്…നീയല്ലെ എന്നെ കാണാതെ ഇങ്ങനെ മുഖം തിരിച്ച് നടക്കണത്..!
ഞാൻ : നിൻ്റെ ഒപ്പം അമ്മണ്ടായിരുന്നല്ലോ , അമ്മ എവിടെ പോയി…😅
അവളുടെ ഒപ്പം നടന്ന് വന്ന അമയെ കാണാതെ ഞാൻ ചോദിച്ചു..! ചോദിച്ച് കഴിഞ്ഞപ്പോഴാണ് അതിലെ മണ്ടത്തരം ഞാൻ ഓർത്തത് ..😕
നീതു : അപ്പോ വരുന്നത് കണ്ടൂ…! എന്നിട്ടാണ് മുഖം തിരിച്ച് കാണാത്തത് പോലെ ഇരുന്നത്..!
“എൻ്റെ കുഴി ഞാനായി തന്നെ തോണ്ടിയല്ലോ ഭഗവതിയെ..😕” എന്ന് മനസിൽ പറഞ്ഞുകൊണ്ട് അടുത്ത ഡയലോഗങ് കാച്ചി..!
ഞാൻ : കാണണ്ടിരിക്കാൻ ഞാൻ പൊട്ടാനൊന്നുമല്ലല്ലോ..🙈
നീതു : ചെറിയൊരു പൊട്ടനാ😌
ചിരി ഉള്ളിലൊതുക്കി താഴോട്ട് നോക്കി കൊണ്ട് നീതു പറഞ്ഞു.
ഞാൻ : ന്ത്, കേട്ടില്ല…?🤨
അവള് പറഞ്ഞത് വ്യക്തമാവാതെ ഞാൻ ചോദിച്ചു.
നീതു :അഹ്..അത് വിട്…! എന്താണ് ഒറ്റയ്ക്ക് നിന്നൊരു ആലോചന…!😅 എന്തേലും കളഞ്ഞ് പോയ..! അതോ ആരേലും വര പറഞ്ഞിട്ടുണ്ടോ..?.👀
അവസാനത്തെ വാക്കിൽ എന്തോ കുത്തി പറഞ്ഞത് പോലെ തോന്നി,ഒരു തരം നിഗൂഢത..! ഇനി അവന്മാർ പറഞ്ഞത് പോലെ വല്ലതും..! ഏയ്..! ആയിരിക്കില്ല,കാരണം ഇതിന് മുമ്പ് ഇതിൻ്റെ അപ്പുറം പറഞ്ഞ് പണി വാങ്ങി തന്ന ടീംസാണ്..! എൻ്റെ ഉള്ളിൽ തന്നെ ഒരു ഡിബാറ്റ് നടന്നു കൊണ്ടിരുന്നു…! വലിയ ആലോചനകളെ തള്ളി മാറ്റി കൊണ്ട് റിയാലിറ്റിയിലേക്ക് മനസിനെ ഇറക്കി വിട്ടു..!