ഉണ്ണി : അതൊക്കെ അത്രെ ഉള്ളൂ..വാ..!😄
ആൻ്റപ്പൻ : നിങ്ങൾക്ക് ഉളുപ്പില്ലേ മനുഷ്യാ..😬
രവിയേട്ടൻ്റെ ഡബിൾ സ്റ്റാൻഡിനെ ആൻ്റപ്പൻ ചോദ്യം ചെയ്തു..!
രവി : ഇല്ല…😝
ആൻ്റപ്പൻ്റെ ചോദ്യത്തിന് രവിയേട്ടൻ്റെ അടുത്ത് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ..”ഇല്ല ”
ആൻ്റപ്പൻ : എന്ന വാ അടിക്കാ…😌
രവിയേട്ടൻ്റെ തോളിൽ കയ്യിട്ടുക്കൊണ്ട് ആൻ്റപ്പൻ നടന്നു..!
സുധീഷ് പറഞ്ഞ സ്നേഹത്തിൻ്റെ പുറത്താണോ..! അതോ ഫോറിൻ ലിക്കിറിനോടുള്ള ആസക്ത്തിക്കൊണ്ടോ രവിയേട്ടൻ അടിക്കാൻ വരാമെന്ന് സമ്മതിച്ചു..!
.
.
.
.
രവി : ഡാ..എനിക്കൊന്നു കേറ്റി ഒഴി…!
ആൻ്റപ്പൻ : വെള്ളം എവടെ..!
ഡിസ്‌പ്പോസിബ്ബിൽ ഗ്ലാസിൽ മദ്യം മൊഴിച്ച് കൊണ്ട് ആൻ്റപ്പൻ പറഞ്ഞു..!
ഉണ്ണി : ദേ…ഇതേ ഉള്ളൂ..! വെള്ളം വാങ്ങേണ്ടി വരും ഇനി കഴിക്കണെ..! അശോകേട്ട വാ നമുക്ക് വെള്ളം വാങ്ങിയിട്ട് വര..
കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് ഉണ്ണി എഴുന്നേൽക്കാൻ ശ്രമിച്ചു..!
അശോകൻ : നിയവിടെ ഇരി…! ഡാ..നീരജെ ബാ..വെള്ളം വാങ്ങിയിട്ട് വരാ..
ഞാൻ : കൈ താ മൈ.. രെ..!
ഞാനും അശോകനും കൂടി വെള്ളം വാങ്ങാനായി ഐസ് ക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു..! ഞങ്ങളിരുന്നവിടെ നിന്നും കൊറച്ചകലെ മാറിയാണ് വണ്ടി നിന്നിരുന്നത്..!
അശോകൻ : ഒരു കുപ്പി വെള്ളം…!