ആൻ്റപ്പൻ അവൻ്റെ സ്വതസിദ്ദമായ നുണ പറയൽ കഴിവ് പുറത്തെടുത്തിട്ടു..!
അശോകൻ : 🤨
അതുകണ്ട് അശോകനും ഒപ്പം ഞാനും അന്തം വിട്ട് നിന്നു..! രണ്ടര ഗ്ലാസ് വറ്റാണ് പന്നിയുടെ വയറ്റിൽ കിടക്കണെ..!
ആൻ്റപ്പൻ : 😜
ആൻ്റപ്പൻ തിരിഞ്ഞ് നിന്ന് കണ്ണടച്ച് കാട്ടിക്കൊണ്ട് അവന്മാരെ വലിപ്പിക്കാൻ തീരുമാനിച്ചു..!
Nobody:
രവി : ഇല്ലടാ…! നിങ്ങളടിച്ചോ..വരുമ്പോ ഞങ്ങൾ അടിച്ചിട്ടാ വന്നത്..!😁
ആൻ്റപ്പൻ്റെ വലിപ്പിക്കൽ സ്വഭാവം അറിയാവുന്നത് കൊണ്ട് രവിയേട്ടൻ അതവിടെ തന്നെ തടയിട്ട് നിറുത്തി..!
ആൻ്റപ്പൻ : 😐
ആൻ്റപ്പൻ്റെ മുഖത്ത് പിന്നെയും നിർവികാരത തടംകെട്ടി നിന്നു..😁
ആൻ്റപ്പൻ : എന്നാലും എനിക്കൊരു മുപ്പതൊഴിച്ചോ..😌
സുധീഷ് : പിന്നെന്താ..! വാ..😅
ഉണ്ണി : ഞങ്ങളും അടിച്ചിട്ട വന്നത്..! ഇതിപ്പോ ആ പ്രകാശൻ ദുബായീന്ന് വന്നപ്പോ തന്നതാണ്..!വാ..രണ്ടെണ്ണം അടിക്കാ..😊
രവി : വേണ്ടടാ…! നിങ്ങളടിച്ചോ..!
രവിയേട്ടൻ പിന്നെയും ബലം പിടിച്ച് നിന്നു…!
ആൻ്റപ്പൻ : അയാൾക്ക് വേണ്ടേ..വേണ്ട..! വാ നമുക്കടിക്കാ..
ആൻ്റപ്പൻ ഉണ്ണിയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു..!
സുധീഷ് : വാ രവിയേട്ട…! ഫോറിൻ സാധനാ..! നമുക്കൊക്കെ ഇങ്ങനെയല്ലേ സ്നേഹം പ്രകടിപ്പിക്കാൻ പറ്റു…!☺️
രവി : സ്നേഹത്തിൻ്റെ പുറത്താണെ…! വേണേ രണ്ടെണ്ണമടിക്ക..😌