അമൽ : പിന്നെന്ത് മൈരെ..! അവൻ വിളിക്കും.വലിയ ഷോ ഓഫ് ഒന്നും ഇടാതെ വര പറ..!
ഞാൻ : അത് നിന്നോട് പറഞ്ഞപ്പോരെ വര..! എന്താ പോരെ..!
അമൽ : ആഹ്..നീയെന്ത് മൈരോ പറ..! പക്ഷേ കല്യാണത്തിന് പോണ്ടേൽ,നീയും ഞാനും ഒരുമിച്ചെ പോണുള്ളൂ.
കുറെ നേരത്തെ സംസർത്തിന് ശേഷം അവൻ ഫോൺ വച്ചു.
അമൽ പറഞ്ഞത് പോലെ വിഷ്ണുൻ്റെ കോൾ വന്നു…! ആദ്യം അവനൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു എന്നോട് സംസാരിക്കാൻ…! അതുകൊണ്ട് പഴയത് പോലെ അങ്ങനെ ഫ്രീയായി സംസാരിക്കാൻ ഒന്നും പറ്റിയില്ല…! വലിയ ലാഗ് ഒന്നും അടിപ്പിക്കാതെ അവൻ വിളിച്ച കാര്യം പറഞ്ഞു…!
” ഡാ… നീരജെ , കാശിൻ്റെ കല്യാണം ആണ്..! നി വരണം…, അമല് വരും ,അപ്പോ അവൻ്റെ ഒപ്പം രണ്ടു ദിവസം മുന്നേ ഇങ്ങെത്തിയേക്കണം…”
.
.
.
.
ആൻ്റപ്പൻ : നി ധൈര്യായി പോ അളിയാ…ഇവിടെ എല്ലാം സെറ്റ് ആണ്…!
വിഷ്ണു വിളിച്ച കാര്യം പറഞ്ഞപ്പോ ആൻ്റപ്പൻ്റെ മറുപടി അതായിരുന്നു..!
നീരജ് : അയിന് എനിക്കെന്ത് ധൈര്യക്കുറവ്…! ആകെ ഒരു വിറ നീതുനോട് സംസാരിക്കുമ്പോ മാത്ര ഉള്ളൂ…🙂
ആൻ്റപ്പൻ : അതൊക്കെ സെറ്റ് ആക്കാ…! നി എപ്പോഴാ കല്യാണത്തിന് പോണെന്ന് പറഞ്ഞത്…!🤨
നീരജ് : ഞാനെങ്ങും പോണില്ല…! എനിക്കെന്തോ ഒരു മൂടില്ല..!😐
ഉള്ള കാര്യം ഉള്ളത് പോലെ ഞാൻ ആൻ്റപ്പനോട് പറഞ്ഞു…! സംഗതി ഫ്രണ്ട്സ് ഒക്കെ തന്നെയാണെങ്കിലും ഒരു ഗ്യാപ്പ് വന്ന തീർന്നു…! അപ്പോ തോന്നും ഒരു ഗ്യാപ്പ് വന്ന തീരണ ബന്ധമെയുള്ളോ എന്ന്…! ഇത് അങ്ങനെ ഒരു സാധാരണ ഗ്യാപ്പ് അല്ലായിരുന്നു…, ഒരു ടൈമിൽ ഒരു ചങ്കും ഒരു ചോരായി കഴിഞ്ഞ ഞങ്ങൾക്കിടയിൽ അതൊരു ചെറിയ പ്രശ്നം അല്ല…!