ഞാൻ : ഡാ…ഡാ മതി മതി..! ആ ടോപിക് അങ്ങ് വിട്ടെ…പറഞ്ഞ് പറഞ്ഞിതെങ്ങോട്ടാ.തമാശ വേറെ കാര്യം വേറെ..!😡
എനിക്കങ്ങ് ചൊറിഞ്ഞു വന്നു..! ആ സംസാരം അവിടെ നിറുത്തുക്കാനായി ഞാനവനോട് കൈക്കൊണ്ടു ആംഗ്യ കാട്ടി..!
രവി : കുഴപ്പമൊന്നുമില്ല…! അവള് നല്ല കുട്ടിയല്ലേ…! നല്ലൊരു ജോലിയുണ്ട്, കാണാനും കൊള്ളാം…! ആകെ ഒരു കുഴപ്പം അവൾടെ തന്തയാണ്…!
നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതുപ്പോലെ സമാധാനപ്പൂർവം രവിയേട്ടൻ പറഞ്ഞ് നിറുത്തി..!
അശോകൻ : ആയാളെ വേണേ തട്ടിക്കളയാ…! എന്തേ..!🗿
അശോകൻ്റെ മുഖത്ത് ഭീകരത മിന്നി മറഞ്ഞു…! ചുവന്ന കണ്ണുകളെ വിദൂരതയിൽ ആരുടെയോ ചന്തിയിലേക്ക് പതിച്ച് കൊണ്ട് അവൻ പറഞ്ഞു..!
.
.
.
.
പിന്നെയും കുറെ മുഖങ്ങൾ അമ്പലപ്പറമ്പിൽ മിന്നിയും തെളിഞ്ഞും പലഭാവത്തോടെ കണ്ടു…!
>>>20:50
ഫോണും നോക്കി നിൽക്കുമ്പോഴാണ് ഉണ്ണിയും സുധീഷും അങ്ങോട്ടേക്ക് വന്നത്…!
ആൻ്റപ്പൻ : ഈ പൊട്ടനെ ഇതെവിടുന്ന കിട്ടി..?
വന്നപ്പാടെ സുധീഷിനോടായിട്ട് ആൻ്റപ്പൻ ചോദിച്ചു..!
സുധീഷ് : അതൊക്കെ കിട്ടി…!😀
ഉണ്ണി : എന്താണ് മുഖത്തൊരു വൈക്ലഭ്യം…! അടിച്ചില്ലെ..?
അടിച്ചതിൻ്റെ തരിപ്പിറിങ്ങി നിർവികാരതയോടെ നിൽക്കുന്ന ഞങ്ങളോടായി ഉണ്ണി ചോദിച്ചു..!
ആൻ്റപ്പൻ : ഇല്ലടാ…😐