ആൻ്റപ്പൻ : ബിൽഡ് അപ് ഇടാതെ പറ മൈരെ ബാക്കി..!
ഞാൻ : വേറെ ഒന്നും അല്ല, അടി കിട്ടിയ കാര്യം അവൾ അറിഞ്ഞു..അവൾടെ വീട്ടിലും.😒
ആൻ്റപ്പൻ : അതിന് ആർക്ക് അടി കിട്ടി..! നമ്മൾ കൊടുത്തില്ലേ അങ്ങോട്ട്.
ഞാൻ : അത് രണ്ടും കണക്കാ..! 😏
ആൻ്റപ്പൻ : അഹ്..അത് വിട് ..! വേറെ എന്താ പറഞ്ഞത്..!
ഞാൻ : വേറെ എന്ത് പറയാൻ..! നമ്മള് കള്ള് കുടിച്ച് അടിയുണ്ടാക്കി എന്നും നല്ല രീതിക്ക് കിട്ടിയെന്നും ആരൊക്കെയോ അവളോട് പറഞ്ഞിട്ടുണ്ട്..! പിന്നെ അവൾടെ അപ്പനും വീട്ടിൽ കഴിക്കുമ്പോ അതിനെ കുറിച്ച് സംസാരിച്ചൂന്ന്.
ആൻ്റപ്പൻ : എന്തിനെ..! ഇയാൾക്ക് തിന്നുമ്പോ കണ്ടവനെ അടി കിട്ടിയ കാര്യേ പറയാനുള്ളൂ..! ഇയാൾക്ക് അത് പറഞ്ഞാലേ തൊണ്ടയിന്ന് ചോറ് ഇറങ്ങു.
ആൻ്റപ്പൻ റേസ് ആയി..!
ഞാൻ : തൊള്ള കുറയ്ക്ക് മൈരെ..! അത് എന്നോടാണോ ചോദിക്കുന്നത് നി അയാളോട് ചോദിക്ക് വേണേ…
ആൻ്റപ്പൻ : ചോദിക്കുമടാ ..ഈ ആൻ്റപ്പൻ ചോദിക്കും..! പിന്നെ ഞാൻ ചോദിച്ചിട്ട് ചിലപ്പോ രണ്ടെണ്ണം പൊട്ടിചെന്നും വരും…! അപ്പോ നി നിൻ്റെ ഭാവി അമ്മായപ്പൻ ആണെന്ന് പറഞ്ഞ് ഇടയ്ക് കേറിയാൽ ഉണ്ടല്ലോ നീരജെ..! അന്തോണീസ് പുണ്യാളൻ ആണേ നിൻ്റെ ചന്തീമെ ഞാൻ കുന്തം കേറ്റും.
ഞാൻ : സംഗതി കേൾക്കുമ്പോ ഒരു തരിപ്പൊക്കെ ഉണ്ടെങ്കിലും അതൊന്നും ഇനി നടക്കില്ല..! അവള് നല്ല കലിപ്പിലാണ്.