നീതു : ചേച്ചീ…അമ്മയോട് ഞാൻ പോയി പറഞ്ഞേക്ക്..!
ഈ സമയം ആൻ്റപ്പൻ എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.
നീതു : പോവാ..!
അവള് പറഞ്ഞതും ഞാൻ വണ്ടിയെടുത്തു..! അത്യാവശ്യം സ്പീഡിൽ ആയിരുന്നു ഞാൻ വണ്ടി ഓടിച്ചത്..!
നീതു : ഒന്ന് മെല്ലെ പോടാ..!
ഞാൻ ഒന്നും പറഞ്ഞില്ല,ഞാൻ ഗിയർ ചേഞ്ച് ചെയ്തു.വണ്ടിയുടെ സ്പീഡ് ഇത്തിരി കുറച്ചു.
>>>9:50
ആൻ്റപ്പൻ : അപ്പോ അവള് വേറൊന്നും പറഞ്ഞില്ലേ..!
ഗേറ്റ് ഉരച്ച് കൊണ്ടിരിക്കുമ്പോ ആൻ്റപ്പൻ എന്നോടായി ചോദിച്ചു.
ഞാൻ : ഇല്ല..!
ഞാൻ സാൻ്റ് പേപ്പർ ഇട്ട് ഗേറ്റിലെ തുരുമ്പ് പിടിച്ച ഭാഗം ഉരച്ച് കൊണ്ടിരുന്നു.
ആൻ്റപ്പൻ : നീയൊന്നും പറഞ്ഞില്ലേ..👀
എൻ്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് സ്വകാര്യം പറയും പോലെ അവൻ പറഞ്ഞു.
ഞാൻ : ഇല്ലെന്ന്..!
ആൻ്റപ്പൻ : നിന്നെയൊക്കെ ഉണ്ടല്ലോ നീരജെ..! ഈ സാൻ്റ് പേപ്പർ ഇട്ട് ഉരയ്ക്കണം..! ഇത്രേം നല്ല ഒരു അവസരം കിട്ടിയിട്ടും മിണ്ടാതെ വന്നിരിക്കുന്നു.
ഞാൻ ഉരയ്ക്കൽ നിറുത്തി അവനെ നോക്കി..!
ഞാൻ : അങ്ങനെ ഒന്നും പറഞ്ഞില്ല എന്നല്ല..! പറഞ്ഞു,
ആൻ്റപ്പൻ എൻ്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.
ആൻ്റപ്പൻ : എന്ത്..😃
ഞാൻ പിന്നെയും ഉരക്കൽ തുടങ്ങി..!