ഞാൻ ക്ലബ്ബിൽ നിന്നും ഇറങ്ങി..! അവളെ ഒന്ന് നോക്കിയാലോ വിചരിച്ചെങ്കിലും നോക്കിയില്ല.
നീതു : ഡാ..വണ്ടി ഉണ്ടേൽ എന്നെയൊന്ന് സ്കൂൾ വരെ കൊണ്ടാക്കി തരോ..!
ഞാൻ സടൻ ബ്രേക്ക് ഇട്ടത് അവിടെ നിന്നു..! അവള് അങ്ങനെ ചോദിച്ചപ്പോ ഞാൻ പെട്ടെന്ന് ചാർജ് ആയ പോലെ..! അവളായിട്ട് അങ്ങനെ പറഞ്ഞപ്പോ ഞാനും ഹാപ്പിയായി..! ഞാൻ പെട്ടെന്ന് തിരിഞ്ഞു..! ആൻ്റപ്പൻ എന്നെ നോക്കി..!
ഞാൻ : 😉
ആൻ്റപ്പൻ : 😌
നീതു : ഡാ..ആൻ്റണി എന്നെ സ്കൂൾ വരെ ഒന്ന് കൊണ്ടാക്കി തരോ..?
ഞാൻ : 😒
അവള് ആൻ്റപ്പനോടായി പറഞ്ഞു..! അവള് അവനോടങനെ ചോദിച്ചപ്പോ എൻ്റെ ഫ്യൂസ് മൊത്തത്തിൽ പോയ പോലെയായി.എനിക്കാകെ ദേഷ്യം വന്നു..! എന്താ പറയാ ഒരു തരം സങ്കടവും ദേഷ്യവും ഒപ്പം വന്ന പോലെ..! ഞാൻ അവിടെന്ന് നടന്നു.
ആൻ്റപ്പൻ : എൻ്റെ വണ്ടി കേടാണ്..! വേണേൽ അവൻ കൊണ്ടാക്കി തരും..! ഡാ.. നീരജെ ഒന്ന് ഡീലാക്കി വിട്..!
ആൻ്റപ്പൻ എന്നെ നോക്കി വിളിച്ച് പറഞ്ഞപ്പോ..! ഞാൻ ആകെ ഡൗൺ ആയി..!
ഞാൻ : പിന്നെ അതല്ലേ പണി ,പോയിട്ട് വേറെ കാര്യം ഉണ്ട്..!😡
ഞാൻ എടുത്തടിച്ചപോലെ പറഞ്ഞിട്ട് എൻ്റെ ഹിമാലയൻ സ്റ്റാർട്ട് ആക്കി..! മുൻപിൽ നിന്നും ഒരു കാർ വരുന്നത് കണ്ടപ്പോ ഞാൻ കാർ പോവാനായി വെയിറ്റ് ചെയ്തു..! ആ സമയത്ത് എന്നെ ഞെട്ടിച്ച് കൊണ്ട് നീതു റോഡ് ക്രോസ് ചെയ്ത് എൻ്റെ അടുത്തേക്ക് വന്നു..! ഒന്ന് ചോദിക്യാ പോലും ചെയ്യാതെ ബൈക്കിൽ കയറിയിരുന്നു..! ഞാൻ തിരിഞ്ഞ് അവളെ നോക്കി..! അവള് വേറെ ഒരു ഭാവവും കാട്ടാതെ ആ ചേച്ചിയോടായി പറഞ്ഞു.