ആൻ്റപ്പൻ : അതൊക്കെ ശെരിയാവും,ദേ ഞാൻ പറഞ്ഞ് തര അതുപോലെ ചെയ്താൽ മതി.
ഞാൻ : അത് വേണോ..?
ആൻ്റപ്പൻ : വേണം..! എടാ ഇത് സിംപിൾ ആണ് ഞാൻ പറയുന്നത് പോലെ ചെയ്താ മതി.
ഞാൻ അവനെ തന്നെ നോക്കി.
ആൻ്റപ്പൻ : നി കൂൾ ആവ്..! നി ഒന്നും നോക്കണ്ട..! അവളെ ബൈക്കിൽ കയറ്റുന്നു ,സ്കൂളിൽ കൊണ്ട് ഇറക്കി വിടുന്നു..! പോരുന്നു അത്രെ ഉള്ളു.
ആൻ്റപ്പൻ : നി വാ..! വാടാ..!
ഞാൻ : എങ്ങോട്ട്,അവള് ഈ വഴി തന്നെ അല്ല വരുക.
ഞങ്ങള് ക്ലബ്ബിൻ്റെ മുൻപിൽ തന്നെ നിന്നു..! അവള് ഞങ്ങളെ ഒന്ന് അറിയാതെ പോലും നോക്കിയില്ല.അവളും വേറെ ഏതോ ചേച്ചിയും കൂടെ എന്തൊക്കെയോ സംസാരിച്ച് നടന്ന് വന്നു.
ഞങ്ങളെ കണ്ടതും അവൾടെ കൂടെ ഉണ്ടായിരുന്ന ഏതോ ഒരു ചേച്ചി കഴിഞ്ഞ ദിവസം ഉണ്ടായ കാര്യം എടുത്തിട്ടു.
ചേച്ചി : ഡാ..പിള്ളാരെ നിങ്ങള് അമ്പലപ്പറമ്പിൽ കള്ള് കുടിച്ച് അടിയുണ്ടാക്കി കേട്ടു..!
ഞാൻ ആൻ്റപ്പനെ നോക്കി
ഞാൻ : 😐
ആൻ്റപ്പൻ : ആര് പറഞ്ഞു..!
ചേച്ചി : എന്തിനാടാ പിള്ളാരെ വെറുതെ അടിയുണ്ടാക്കാൻ നടക്കുന്നത്..!
ചേച്ചി ഉപദേശിക്കാൻ തുടങ്ങി..! ആൻ്റപ്പൻ ഒരു പത്ത് വാട്ടിൻ്റെ ചിരിയും വച്ച് അത് കേട്ട് നിന്നു..! ഞാൻ അവിടെ നിന്നും ഇറങ്ങി..
ആൻ്റപ്പൻ : ഡാ..എങ്ങോട്ടാ ഞാനും ഉണ്ട്..!
ഞാൻ : പോയിട്ട് അത്യാവശ്യം ഉണ്ട്..!