ആൻ്റപ്പൻ്റെ പിന്നിൽ മറഞ്ഞ് നിന്ന് കൊണ്ട് നീരജ് അവൻ്റെ തോളത്ത് കടിച്ചു.
ആൻ്റപ്പൻ : ആഹ്… മൈരെ…!
കടി കിട്ടിയവിടെ തടവികൊണ്ട് ആൻ്റണി നീരജിനെ നോക്കി..!
ആൻ്റപ്പൻ : ഞാനൊരു കാര്യം പറയാ…! പ്രായത്തിൻ്റേതായ പക്വത കാണിക്കാം..കേട്ടല്ലോ..! ഇതൊരു മാതിരി ചെറിയ പിള്ളാർക്ക് കോലുമുട്ടായി കിട്ടിയ പോലെ കാണിക്കല്ലെ നി..! നിനക്കത് ചേരില്ല …
അങ്ങിനെ കുറെ നേരം നീരജും ആൻ്റപ്പനും കവലയിൽ നിന്ന് തിരിഞ്ഞ് കളിച്ചു.
5 മിനിറ്റുകൾക്ക് ശേഷം..
ബസ് സ്റ്റോപ്പിൽ നിന്ന രവിയേട്ടൻ്റെ മകൻ ഞങ്ങൾടെ അടുത്തേക്ക് വന്നു.
ആൻ്റണി : നീയെന്തട പശു വാ…! പുല്ലും ചവച്ചോണ്ട് നിൽക്കാൻ..😐
ഒരു രസത്തിന് ഞാൻ വയിൽ വച്ചോണ്ടിരുന്ന പുൽനാമ്പ് ആൻ്റപ്പൻ വലിച്ച് കളഞ്ഞു..😕
ആൻ്റണി : എന്താടാ..സ്കൂളിൽ പോണില്ലേ..
ഞങ്ങടെ അടുത്തേക്ക് വന്ന മിഥുൻ്റെ അടുത്ത് ആൻ്റപ്പൻ ചോദിച്ചു.
മിഥുൻ : ബസ് ഇല്ല..! ഞാൻ വീട്ടി പോണു
ആൻ്റപ്പൻ : വീട്ടിൽ പോവാനാ..! അടുത്ത ബസ് വരും..! സ്കൂളി പോടാ..
മിഥുൻ : വേറെ ബസ് ഇല്ല..! പുണ്യാളൻ ടെസ്റ്റിനെ കേറ്റി..!
ആൻ്റപ്പൻ അവനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു..!
ഞാൻ : പുണ്യാളനും ഇല്ലേ..!
മിഥുൻ : അത് ഒരാഴ്ച ആയി പണിക്ക് കേറ്റി..! ഞാൻ വീട്ടി പോണു..!