നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Posted by

 

 

നീരജ് : സംഗതി കേൾക്കുമ്പോ കൊള്ളാം ഒന്ന് ചാർജായി വരിണ്ട് .! പക്ഷേ ഇതൊക്കെ നടക്കോ..!🙂

 

 

ആൻ്റപ്പൻ : നടക്കും…ഇതേ നിൻ്റെ പ്ലാൻ അല്ല ആൻ്റണിയുടെ പ്ലാനാ…🤗

 

 

നീരജ് : അത് തന്നെയാ എൻ്റെ പേടിയും..😅

 

 

ആൻ്റപ്പൻ : നി മാറ്…ഞാൻ പോണ്…! നിനക്കൊന്നും പ്രേമവും കല്യാണവുമൊന്നും പറഞ്ഞിട്ടില്ല..! നീയേ ഈ മസിലും പെരുപ്പിച്ച് നടന്നോ..! എന്നിട്ട് അവസാനം അവൾടെ കല്യാണത്തിന് ബോഡിഗാർഡ് ആയി നടന്നോ…ശവം..😤😡

 

 

നീരജിനെ പ്രാകിക്കൊണ്ട് ആൻ്റപ്പൻ ബൈക്ക് തിരിച്ചു.ചാവി തിരിച്ച്, കിക്കർ അടിച്ചുകൊണ്ടിരുന്നു..!

 

 

നീരജ് : അങ്ങനെ വല്ലതും നടന്ന അന്ന് നിൻ്റെ അടിയന്തരമാണ്..!😈

 

 

ആൻ്റപ്പൻ : 🙂👀

 

 

നീരജിൻ്റെ ഭീഷണി കേട്ടതും അൻ്റപ്പൻ്റെ മനസ്സൊന്നു പാളി..! അതിൻ്റെ ഫലമായി കിക്കറടിച്ചു കൊണ്ടിരുന്ന കാല് വഴുതി കണംകാല് കിക്കറിൽ ഇടിച്ചു…😖

 

 

ആൻ്റപ്പൻ : ദേ…അവള്..അവള് നോക്ക്

 

 

ആൻ്റപ്പൻ ബസ് സ്റ്റോപ്പിലേക്ക് കൈചൂണ്ടിക്കൊണ്ട് നീരാജിനോടായി പറഞ്ഞു.

 

 

നീരജ് : നി എന്നെ കൂടി പേടിപ്പിക്കുന്നതെന്തിനാ മൈരെ 😤

 

 

ആൻ്റപ്പൻ : അത് വിട്..! വാ അങ്ങോട്ടേക്ക് പോവ..

 

 

നീരജ് : എന്തിനെ..ഇവിടെ നിന്നാ മതി.

 

 

ആൻ്റപ്പൻ : അയ്യേ..അളിയാ നിനക്ക് പേടിയാ 😂

 

 

നീരജ് : ഞാൻ പറഞ്ഞില്ലേ…ഇനി നീതുനെയും കൊണ്ടെ ഒരു മടക്കമുള്ളു..! ഞാൻ ശെരിക്കും പ്രണയത്തിലായി മച്ചാ..

Leave a Reply

Your email address will not be published. Required fields are marked *