നീരജ് : ഹമ്മ്…😁🤗
നീരജ് ചിരിച്ചു കൊണ്ട് ആൻ്റപ്പനെ നോക്കി..!
നീരജ് : അല്ലളിയ..അത് ചോദിക്കാൻ വേണ്ടിയാണോ ഈ രാവിലെ തന്നെ എന്നെ വിളിച്ച് വരുത്തിയത്.ഇത് നിനക്കൊന്ന് വിളിച്ച് ചോദിച്ചാൽ പോരായിരുന്നോ..!
ആൻ്റപ്പൻ : ഇനി തൊട്ട് ഞാൻ പറയും നി ചെയ്യും..✋
നീരജ് : ഉത്തരവ് പോലെ…😁
ആൻ്റപ്പൻ : ഇനി തൊട്ട് നിയവളുടെ പിന്നാലെ ഉണ്ടാവണം..
നീരജ് : ഈ പിന്നാലെ നടക്കാ പറയുമ്പോ…🫠
ആൻ്റപ്പൻ : എന്ന ശെരി..നി പിന്നാലെ നടക്കണ്ടാ..😤
നീരജ് : 😃
ആൻ്റപ്പൻ : ഞാൻ നടന്നോളം…! എന്നിട്ടവസാനം ഞാൻ തന്നെ അവളെ കെട്ടിക്കോള എന്താ അത് മതിയ..😡
നീരജ് : 🙂
ആൻ്റപ്പൻ : അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ.. നിനക്കിതിനെ കുറിച്ചൊരു ധാരണയും ഇല്ലാലേ..കഷ്ടം…😤
നീരജ് : എന്നാലും പിന്നാലെ നടക്കാ പറയുമ്പോ..
ആൻ്റപ്പൻ : ഇവനിത്..! എൻ്റെ പൊന്നു മൈരെ ഇരുപത്തിനാല് മണിക്കൂറും അവൾടെ പിന്നാലെ മണപ്പിച്ച് നടക്കണമെന്നല്ല..😤 നി പിന്നാലെ നടക്കിണ്ടെന്ന് അവൾക്ക് മനസിലായാൽ മതി.അങ്ങനെ മനസിലായ നിങ്ങടെ പ്രണയം പൂത്തുലയും, പൊട്ടി വിടരും..ഇതൊക്കെ ഒരു ഫീൽ അല്ലളിയ..! നോക്കടാ നോക്ക് ദേ എൻ്റെ രോമം വരെ എഴുന്നേറ്റു..!
ആൻ്റപ്പൻ തനിക്കുണ്ടായ രോമാഞ്ചം നീരജിനെ കാണിച്ചു കൊടുത്തു.
ആൻ്റപ്പൻ : എന്തളിയ.. നിനക്കാ ഫീല് കിട്ടിയില്ലേ..!👀