ആൻ്റപ്പൻ : മ്മ്..അത് നമുക്കും അറിയുന്ന കാര്യം ആണല്ലോ..! അവൻ്റെ അളിയനും പെങ്ങളും പിള്ളാരും കവലയിൽ വന്ന് ബസ് ഇറങ്ങിയപ്പോ തന്നെ മനസിലായി …അവൻ ഇന്ന് വരില്ലെന്ന്..!
രവി : വീട് വയ്ക്കാൻ തീരുമാനിച്ചപ്പോ… അദ്ധ്യം ഷെയറ് ചോദിച്ചത് മൂത്ത പെങ്ങള്…!
ആൻ്റപ്പൻ : ആ കൂട്ടം വിട്…✋
രവി : അല്ല …അവനെ നിൻ്റെയൊക്കെ പ്രായെ ഉള്ളൂ…! ഒരു വീടൊക്കെ വച്ചു.
ആൻ്റപ്പൻ : ഇഹ്…നിങ്ങളെൻ്റെ അപ്പനെ പോലെ പറയാൻ തുടങ്ങല്ലെ….🥵
>>>17 :49
തിരികെ വീട്ടിലേക്ക് നടക്കുകയായിരുന്നു ആൻ്റപ്പനും നീരജും..! ഇരുട്ടു നിറഞ്ഞ റോഡിൽ വണ്ടികളോ മറ്റേതെങ്കിലും വ്യക്തികളോ ആ നേരത്തുണ്ടായിരുന്നില്ല..! ചീവിഡിൻ്റെ ഒച്ച മാത്രം ബാക്ക്ഗ്രൗണ്ട് സ്കോറ് പോലെ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു..
നീരജ് : അളിയാ…ആൻ്റപ്പാ…നി പറഞ്ഞതാണ് ശെരി..! അവൾക്കെന്നോട് എന്തോ ഉണ്ട് അല്ലേ…
നടന്ന് കൊണ്ട് നീരജ് അത് പറഞ്ഞപ്പോ ആൻ്റപ്പൻ റോഡിൽ നിന്ന് കൊണ്ട് അവനെ തന്നെ നോക്കി..! അപ്പോഴാണ് ആൻ്റപ്പൻ കൂടെ ഇല്ലാ തോന്നി നീരജ് തിരിഞ്ഞ് നോക്കിയത്..!
ആൻ്റപ്പൻ : ആർക്ക് ആരോട്..👀
നീരജ് : അളിയാ .. അവളില്ലേ..! നമ്മടെ നീതു,നി പറഞ്ഞത് ശെരിയാണ് എന്ത് കൊണ്ട് അവളെയൊന്നു ഗൗനിച്ച് കൂടെ …എന്താ നിൻ്റെ അഭിപ്രായം..😌
അപ്പോഴും ആൻ്റപ്പൻ ഒന്നും മിണ്ടാതെ നീരജിനെ തന്നെ നോക്കി.