നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]

Posted by

 

 

തല മാന്തിക്കൊണ്ട് ആൻ്റപ്പൻ പറഞ്ഞപ്പോ നീരജ് അതിലൊന്നും കാര്യമായി ഇടപ്പെടാതെ വേറെന്തോ ചിന്തിച്ചിരിക്കുവായിരുന്ന്.

അതിനിടയിൽ കുപ്പി പൊട്ടിച്ച് മൂന്നാളും ഓരോന്നു വീതം അകത്താക്കിയിരുന്നു..!

 

 

രവി : എഹ്…നമ്മടെ അശോകൻ്റെ കാര്യം പറയാണേലേ…! അത് പറയാണ്ടിരിക്കുന്നതാ ഭേദം…!

 

 

ആൻ്റപ്പൻ : എന്ന പറയണ്ട…പ്രശ്നം തീർന്നില്ലേ..! ഇന്നാ ഓരോന്ന് കൂടി പിടിപ്പിക്ക്..

 

ഓരോ റൗണ്ട് കൂടി ഒഴിച്ച് കൊണ്ട് ആൻ്റപ്പൻ പറഞ്ഞു.

 

 

ആൻ്റപ്പൻ : ഇതെന്തടിയാണ്ടാ, ഇങ്ങനെ അടിച്ചാലേ കൂമ്പ് വാടും ..വെള്ളം ചേർക്ക് മൈരെ ..!

 

 

നീരജ് : മ്മ്ഹ്… എഹ്..വെള്ളം വേണ്ട..

 

 

രവി : നമ്മടെ അശോകനേ… എഹ്.. ഈഹ് ആ മിച്ചറൊന്നു എടുക്കടാ..

 

 

ആൻ്റപ്പൻ : ഇന്നാ എടുത്തോ..! അശോകൻ..

മിച്ചർ എടുത്ത്കൊടുത്ത് കൊണ്ട് ആൻ്റപ്പൻ ബാക്കി സംഭാഷണത്തിന് തിരി കൊളുത്തി.

 

 

രവി : ആ പാവപ്പെട്ടവൻ കടം തിരിച്ച് ഒരു വീട് വയ്ക്കാൻ പോയപ്പോ ഒരു നാറികളും ഇല്ല..കുടുംബക്കാരെ…!🥵

 

 

ആൻ്റപ്പൻ : ഏത്..പാവപ്പെട്ടവൻ..?👀

 

മിച്ചറ് വായിലേക്ക് ഇട്ട് കൊണ്ട് ആൻ്റപ്പൻ ചോദിച്ചു.

 

 

രവി : അശോകനെ..! വീട് വയ്ക്കാൻ ഇറങ്ങിയപ്പോ ഒരു നായിൻ്റെ മക്കളും ഇല്ല.ഇപ്പൊ ഒന്നാംതരം വീട് കേറ്റിയപ്പോ ഓരോ ബന്ധങ്ങളും പറഞ്ഞ് വന്നോളും..!

 

 

ആൻ്റപ്പൻ : ഓഹ്…അല്ല അതിവിടെ പറയണ്ട കാര്യം..👀

 

 

രവി : ഒന്നൂല…പറഞ്ഞെന്നെ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *