അശോകൻ : 😀
നീരജ് : വീട്ടി പോയി അമ്മയോട് പറ …എല്ലാം ഓക്കേ ആണെന്ന്…😌
ആ ദിവസം പണിക്കൊന്നും ഞങ്ങളാരും പോയില്ല..! പാടത്തും പുഴയിലും മറ്റുമായി ചൂണ്ടലട്ടാൻ നടന്നു…! അന്നത്തെ ദിവസം വലിയ ലാഗ് ഒന്നുമില്ലാതെ കടന്നു പോയി…! ആകെ ലാഗ് വന്നതെപ്പോഴാ ചോദിച്ച അമ്മ പണി മാറി വന്നപ്പോഴായിരുന്നു..! പഞ്ചായത്ത് പണിക്കിടയിലെ സംവാദങ്ങൾക്കിടയിൽ എവിടെയോ ആരോ തല്ലിൻ്റെ കാര്യം എടുത്തിട്ടു.അതറിഞ്ഞ് വന്ന അമ്മ വായിൽ തോന്നിയത് പോലെ എന്തൊക്കെയോ പറഞ്ഞു…! സത്യം പറഞ്ഞ വീട് തലകുത്തനെ നിറുത്തിയില്ലാ മാത്രം…! അച്ഛനും ഞാനും വലിയ സംസരങ്ങള് ഒന്നും ഉണ്ടാവാറില്ല..! ” മര്യാദയ്ക്ക് നടന്ന അവനവനെ കൊള്ളാം…” അത്രേ പുള്ളിക്കാരൻ പറഞ്ഞുള്ളു…
അടിമാലിക്ക് വണ്ടി കേറിയ ആൻ്റപ്പൻ വൈകുന്നേരം ആയപ്പോ തിരിച്ചെത്തി..! അശോകൻ പറഞ്ഞത് പോലെ പേടിച്ചിട്ട് നാട് വിട്ടതൊന്നുമല്ലായിരുന്നു അവൻ . ഏലോ കുരുമുളകോ കൊടുക്കനോ വാങ്ങാനോ മറ്റോ അവൻ്റെ അടിമാലിയിലെ അമ്മയുടെ വീട്ടിൽ പോയതാണത്രെ..!
>>>19:18
എന്നത്തേയും പോലെ കമ്പനി കൂടാനായി പാടത്തിൻ്റെ ഓരത്ത് ഇരിക്കുവായിരുന്നു രവിയേട്ടനും പിള്ളേരും..!
” ഡാ…അശോകൻ എവടടാ ആൻ്റപ്പാ…” രക്തം കുടിച്ചു കൊണ്ടിരുന്ന കൊതുകിനെ തല്ലി കൊണ്ട് രവിയേട്ടൻ ചോദിച്ചു.
ആൻ്റപ്പൻ : അവനിന്നില്ല…അവൻ്റെ അളിയനും പെങ്ങളും പിള്ളരോക്കെ വന്നിട്ടുണ്ട് വീട്ടിൽ..അല്ല നിങ്ങളോട് പറഞ്ഞില്ലേ…?