” നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന വ്യക്തി ഇപ്പോൾ പരിതിക്ക് പുറത്താണ്…ദയവായി അൽപ്പസമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക…”
അശോകൻ : പരിതിക്ക് പുറത്താണന്നല്ലേ…?
നീരജ് : ഹും…
അശോകൻ : ഞാൻ വിളിച്ചപ്പോഴും ഇതന്നെ അവസ്ഥ..! ഇന്നലത്തെ അടിയുടെ കാര്യം അവൻ്റെ വീട്ടിലറിഞ്ഞു..അവനും അപ്പനും ഇന്നലെ വഴക്കായി പറഞ്ഞു…!
നീരജ് : ആര്…?
അശോകൻ : വേറെയാര്…അവൻ്റെ പെങ്ങള്..! കാലത്ത് പള്ളി പോവുമ്പോ കണ്ടപ്പോ പറഞ്ഞതാണ്…! അവളന്നെയാണ് പറഞ്ഞത് ആൻ്റപ്പൻ അടിമാലിക്ക് പോയീന്ന് ..
നീരജ് : അപ്പോ അവൻ ശെരിക്കും നാട് വിട്ടോ…👀
അശോകൻ : അപ്പോ മുതലാളിക്ക് ഇത്ര നേരം പറഞ്ഞതൊന്നും മനസ്സിലായില്ലേ 😤
” ആ കള്ള പന്നി നാട് വിട്ടാ…” പെട്ടന്നായിരുന്നു അതും ചോദിച്ച് കൊണ്ട് രവിയേട്ടൻ കയറി വന്നത്…!
നീരജ് : ഹും…
രവി : മയിരൻ…എൻ്റെ കയ്യീന്ന് പൈസ വാങ്ങിയിട്ടാ കഴിഞ്ഞ ദിവസം പണി നിറുത്തിയത് തന്നെ…! നി അവൻ്റെ ഫോണിലേക്ക് വിളിച്ച് നോക്കിയാ..
അശോകൻ : പരിതിക്ക് പുറത്താ…
രവി : 🙂
അശോകൻ : വകയിലെ ഏതോ മാമൻ മലരൻ ഇന്നലത്തെ കാര്യം വീട്ടിലേക്ക് വിളിച്ച് പറഞ്ഞു…! രാത്രി എന്നെ ആ തള്ള കിടത്തി ഉറക്കിയിട്ടില്ല…! പോരാണ്ട് വെള്ളം അടിച്ച് പരുപാടി അലംഭാക്കി പറഞ്ഞിട്ട് വേറെ വകയിലും..