വീണിടത്ത് നിന്നും ഉരുണ്ടെഴുന്നേറ്റു കൊണ്ട് ഞാൻ അഴിഞ്ഞവീണ കാവി മുണ്ട് മടക്കി കുത്തി…! അശോകൻ ഒരുത്തനെ ബൈക്കിൻ്റെ സീറ്റിൽ കിടത്തി അടിക്കുന്നു…! അശോകൻ്റെ കഴുത്തിനെ വട്ടം പിടിച്ച് കൊണ്ട് ഒരുത്തൻ പിന്നിലേക്ക് വലിച്ചു…! അവൻ്റെ മുതുകത്തേക്ക് ഞാൻ ചാടി ചവിട്ടിയതും…! അവൻ അടുത്ത് നിറുത്തിയിരുന്ന പൾസറിൻ്റെ മേലേക്ക് വീണതും ചവിട്ട് കൊണ്ടവനും പൾസറും നിലത്തേക്ക് മറിഞ്ഞ് വീണു…! അപ്പോഴേക്കും ഒരു രണ്ട് മൂന്ന് പേര് കൂടി ഓടി വന്നെന്നെ പൊതിഞ്ഞു…! കൈ മടക്കി തലങ്ങും വിലങ്ങുമായി വീശി…! ഒറ്റ കാലിൽ കറങ്ങി തിരിഞ്ഞ് കൊണ്ട് എതിരെ വന്നവൻ്റെ മുഖം നോക്കി കൈ മുട്ട് മടക്കി രണ്ട് ഇടി വച്ച് കൊടുത്തു…! അവൻ്റെ മൂക്കിൽ നിന്ന് ചോര ഒഴുകിയിറങ്ങി…! ഒപ്പം കൈ പത്തി വിടർത്തി രണ്ട് ചെവിക്ക് സൈഡിലെക്കും ഒപ്പം ഒരറ്റ അടി…! അവൻ തല കറങ്ങി കൊണ്ട് നിലത്തേക്ക് വീണു…!
ഏറെ കുറെ അടി അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നില്കുന്ന സമയത്താണ് കമ്മിറ്റിക്കാർ ഓടി കൂടി ഞങ്ങളെ പിടിച്ച് മാറ്റിയത് …!
പിടിച്ച് മാറ്റുന്നതിനിടയിലും ദേഷ്യത്തോടെ ഞാൻ കിടന്ന് അലറി വിളിച്ചു…!
>>>8:28
ഉറക്കമുണർന്നപ്പോൾ ശരീരമാസകലം നല്ലപോലെ വേദന ഉണ്ടായിരുന്നു…! അപ്പോഴാണ് ഇന്നലെ നടന്ന അടിയുടെ കാര്യം ഓർമ്മ വന്നത്…🙃..!അപ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വന്നത്…! അമ്മയെ കണ്ടപ്പോ ഉണക്കമീൻ കട്ട പൂച്ചയെ പോലെ ഞാനൊന്ന് പരുങ്ങി..!