ഞാൻ : ഈ പണ്ടാര പൊലയാടി മക്കളെ കൊണ്ട് തോറ്റു…😡…! വാടാ
അത്രയും പറഞ്ഞുകൊണ്ട് നീരജ് അശോകനെയും കൂട്ടി അവിടെന്ന് ഓടി..! സ്റ്റേജിൻ്റെ സൈഡിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പൊടി അന്തരീക്ഷത്തിൽ പറന്നുയർന്നു…! ഒപ്പം കലപില ശബ്ദങ്ങളും ഞെരുക്കങ്ങളും..!
ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറി…! ആരൊക്കെയോ ചേർന്ന് ആൻ്റപ്പനെ പിടിച്ച് തള്ളുന്നുണ്ടായിരുന്നു..! അവനെ വട്ടം പിടിച്ച് ഉന്തി കൊണ്ട് വേറെ ചിലരും..! ആൻ്റപ്പൻ ആകെ പെട്ട അവസ്ഥയിലായിരുന്നു…! സത്യം പറഞ്ഞ.., ” വട്ടത്തിലും ത്രികോണത്തിലും ഊമ്പി…”..!
” ഇടിച്ച് പൊളിക്കടാ … ആ കഴുവേറി മോനെ …” എന്നൊരു ശബ്ദം ആ കൂട്ടത്തിൽ നിന്ന് ഉയർന്നതും…! എൻ്റെ മുൻപിലുള്ളവൻ്റെ ഷർട്ടിൽ പിടിച്ച് വലിച്ചു നിലത്തേക്കിട്ടു…! ബാലൻസ് തെറ്റി പിന്നിലേക്ക് വീണവൻ്റെ നെഞ്ചിലേക്ക് കാലുകൊണ്ട് ഞാൻ ആഞ്ഞ് ചവിട്ടി…! പെട്ടന്നായിരുന്നു രണ്ട് മൈരന്മാർ പിന്നിൽ നിന്ന് ലോക്കിട്ട് പിടിച്ചു കൊണ്ട് ബാക്കിലേക്ക് വലിച്ചത്…! അപ്പോഴും ഞാൻ നിലത്ത് കിടന്നവനെ
ആഞ്ഞ് ചവിട്ട്‌ക്കൊണ്ടിരുന്നു…! നിലത്ത് കിടന്ന് ചവിട്ട് കൊള്ളുന്നവൻ ” ആഹ്…” എന്ന് ഉറക്കെ അലറി വിളിച്ചു കരഞ്ഞു…! ബാക്കിൽ നിന്ന് ലോക്കിട്ട് പിടിച്ചവർ എന്നെ വലിച്ചു മാറ്റിയപ്പോ ചവിട്ട് കൊണ്ടവൻ നിലത്ത് കിടന്ന് ചുരുണ്ട് മറിഞ്ഞു…! കൈ മുട്ട് മടക്കി പിന്നിൽ നിന്ന രണ്ടു പേരുടെയും മുഖത്തേക്ക് ആഞ്ഞു കുത്തി…! അപ്പോഴേക്കും വേറൊരുത്തൻ വന്ന് കഴുത്തിൽ പിടിച്ച് കൊണ്ട് എൻ്റെ നെഞ്ചിലേക്ക് കൈ മടക്കി കുത്തി…! കുത്ത് കിട്ടിയ വേദനയിൽ മുന്നിലുള്ളവനെ നിന്നിടത്ത് നിന്നുയർന്ന് ചാടി ചവിട്ടി…! അപ്പോഴേക്കും അശോകൻ ഓടി വന്ന് ബാക്കിലുള്ള ഒരുത്തൻ്റെ പുറത്തേക്ക് ചവിട്ടി…! ചവിട്ടിൻ്റെ ആഘാതത്തിൽ അവന്മാരുടെ ഒപ്പം ഞാനും മലർന്നടിച്ച് വീണു…!