അപ്പോയെക്കും ബന്ധുക്കളും സുഹൃത്തുക്കളും രണ്ട് പേരുടെ സൈഡിൽ നിന്നുള്ളവർ സ്റ്റേജിലേക് വന്ന് പരിചയപ്പെടാൻ തുടങ്ങി .എന്റെ കൂട്ടരേ ഞാൻ അവൾക്കും അവളുടേത് എനിക്ക് അവൾ പറഞ്ഞു തന്നു . കയറുന്നവർ എല്ലാം ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു .അങ്ങനെ ഒരു 2 മണിക്കൂറിനടുത്തോളം അവർ വന്ന് പോയികൊണ്ടേ ഇരുന്നു .ഒരു 2 മണി ഒക്കെ ആയപ്പോയെക്കും ഗസ്റ്റുകളൊക്കെ മടങ്ങി പോയിരുന്നു. എല്ലാവരും കഴിഞ്ഞപ്പോൾ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു .അപ്പോഴാണ് പെട്ടെന്ന് ഒരാൾ സ്റ്റേജിലേക് ഓടി കയറിയത് .ആളെ കണ്ട ഞാൻ ഞെട്ടി പോയി .എന്റെ ദേഹം മുഴുവൻ ഒന്ന് വിറച്ചു .ആ ac ഇട്ട് തണുപ്പിച്ച ഹാളിൽ ഞാൻ നിന്നു വിയർത്തു.
“ആരാ ഇക്ക അത് ?”
“അത്. .. അ . …ത് എ. ….ന്റെ എന്റെ മാസ്റ്റ്. ..അല്ല ബോസ്സ് ആണ് ”
ഞാൻ വിക്കി വിക്കി ആണ് അത് പറഞ്ഞൊപ്പിച്ചത്. അതെ മണി സർ ആയിരുന്നു അത് .മണി സർ സ്റ്റേജിലേക് വന്ന് എനിക്ക് കൈ തന്നു . ഞാൻ എന്റെ വിറക്കുന്ന കൈകൾ അയാൾക് കൊടുത്തു .
“എന്താടാ സമീറെ കല്യാണം ആയിട്ട് നല്ല പേടി ഉണ്ടെല്ലോ , കൈ ഒക്കെ വിറക്കുന്നുണ്ടല്ലോ 😂, ബി കൂൾ മാൻ ”
അത് കയിഞ്ഞ് അയാൾ അവൾക്കും കൈ കൊടുത്തു.
“ഹാപ്പി മാരീഡ് ലൈഫ് ഗയ്‌സ് ”
അവൾ തിരിച്ചും കൈ കൊടുത്തു എന്നിട്ട് അയാൾ എനിക്ക് ഒരു ലെറ്റർ തന്നു.
“ദിസ് ഈസ് എ സ്മാൾ വെഡിങ് ഗിഫ്റ്റ് ഫ്രം മൈ സൈഡ്, തുറന്നു നോക്ക് സമീർ ”
എന്റെ കൈകൾ തരിച്ചു പോയി, അതിൽ എന്തായിരിക്കുമെന്ന് ഞാൻ ഊഹിച്ചിരുന്നു .ഞാൻ വിറക്കുന്ന കൈകോളൊണ്ട് അത് തുറക്കാൻ തുടങ്ങി .പേടിച്ചിട്ടു കൈകൾ വിയർത്തിരുന്നു. ഞാൻ അ ലെറ്റർ തുറന്നു അതിലെ പേപ്പർ എടുത്തു വായിച്ചു നോക്കി .സർ ന്റെ കമ്പനിയുടെ എറണാകുളം തുറന്ന പുതിയ ബ്രാഞ്ചിന്റെ ബ്രാഞ്ച് മാനേജർ ആയിട്ട് എന്നെ നിയോഗിച്ചതിന്റെ ഓഫർ ലെറ്റർ ആയിരുന്നു അത്. എനിക്ക് പെട്ടെന്നങ്ങോട്ട് ഉൾകൊള്ളാൻ കഴിഞ്ഞില്ല .കൂടാതെ അതിൽ ഒരു വൗച്ചർ കൂടെ ഉണ്ടായിരുന്നു .