ഇതിന് ഒരു പരിഹാരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തെന്നെ ഞാൻ പകുതി ആശ്വസിച്ചു. ഞാൻ വേഗം കയറി കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു . ഒരു വൈറ്റ് കളർ ശെരിവാനി ആയിരുന്നു എന്റെ അന്നത്തെ കോസ്റ്റും. കറക്റ്റ് 10:30 ന് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. 11 മണിക്ക് ഹാളിൽ എത്തി. നികാഹിന്റെ ചടങ്ങുകൾ കഴിഞ്ഞ ശേഷം മാത്രമേ എനിക്ക് അവളെ കാണാൻ പറ്റുള്ളൂ .ഹാളിൽ എത്തിയപ്പോൾ ഞാൻ എല്ലാം മറന്നു .
എനിക്ക് എങ്ങനെയെങ്കിലും അവളെ കണ്ടാൽ മതി എന്ന് ആയി . ഞാൻ സ്റ്റേജിലേക് കയറി ഇരുന്നു . അവളുടെ കുടുംബക്കാരും ഫ്രണ്ട്സുമൊക്കെ എന്നെ കാണാൻ കൂട്ടം കൂടി നില്കുനുണ്ടായിരുന്നു .അവർ എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും രഹസ്യങ്ങൾ പറയുന്നുണ്ട് . ഞാൻ അത് കാര്യമാക്കിയില്ല . ഉസ്താദ് വന്നപ്പോൾ ചടങ്ങുകളിലേക് കടന്നു . അങ്ങനെ നികാഹ് കഴിഞ്ഞു .
ഒരു 5 മിനിറ്റു കഴിഞ്ഞപ്പോൾ റൊമാന്റിക് ബോളിവുഡ് സോങ് പ്ലേ ആയി. അപ്പോയിണ്ട് ഹാളിന്റെ എൻട്രൻസിലൂടെ അവളുടെ കുറച്ചു ഫ്രണ്ട്‌സ് അവളെ നടുവിൽ നിർത്തി നടന്നു വരുന്നു. അവളുടെ മുകളിലൂടെ ഒരു ഷീല പൊക്കി പിടിച്ചിട്ടുണ്ട്. മുഖം അവളുടെ ഒരു നെറ്റ് പോലത്തെ ഷാൾ കൊണ്ട് മറച്ചിട്ടുമുണ്ട്. ഒന്നും വ്യക്തമാവുന്നില്ല .
ഹാളിന്റെ 2 സൈഡിലും ഇരിക്കുന്നവർ നടുവിലൂടെ പോകുന്ന മണവാട്ടിയെ നോക്കി നില്കുന്നുണ്ടായിരുന്നു. അതിൽ മിക്കവരും അവരുടെ ഫോണിൽ അത് വീഡിയോ എടുക്കുന്നുണ്ട്. അവർ അവളെ സ്റ്റേജ് വരെ ആനയിച്ച കൊണ്ട് വന്നു. അവൾ സ്റ്റേജിലേക് കയറി വന്നു .കുറച്ചു തടിച്ചിട് ആണ് എന്നാൽ അധികമില്ല.