“ഹിബ റെഡി ആയില്ലേ ”
“ഞാൻ റെഡി ആണ് ഇക്ക ”
എന്നും പറഞ്ഞു കൊണ്ട് അവൾ ഒരു പർദ്ദ എടുത്തു ഇട്ടു .കണ്ണെഴുതി ലൈറ്റ് കളർ ലിപ്സ്റ്റിക്ക് ഇട്ട് ആ മുഖം അവൾ പർദ്ധയുടെ ശൗൾ കൊണ്ട് ചുറ്റിയപ്പോൾ അവൾ ഒരു സുന്ദരി ഉമ്മച്ചി കുട്ടിയായിരുന്നു .പക്ഷേ അവൾ അത് ഇട്ടപ്പോൾ എന്നെ അൽബുദ്ധപ്പെടുത്തി. കാരണം ഇങ്ങനത്തെ പെൺകുട്ടികൾ ഇപ്പൊ കുറവ് ആണ് .എനിക്ക് ഭയങ്കര അഭിമാനം ആയിരുന്നു തോന്നിയത് .അവൾക്കു എന്റെ ശരീരം ഇങ്ങനെ ആയത് ചിലപ്പോൾ പ്രശ്നമുണ്ടാവില്ല .അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ശരീരം സെറ്റ് ആക്കി എടുകാം എന്ന് ഞാൻ മനസിലുറപ്പിച്ചു .
അത് എനിക്ക് അന്ന് രാത്രിയിലെ ഞങ്ങളുടെ പ്രോപ്പർ ഹണിമൂണിന് കോൺഫിഡൻസ് തന്നു .അവൾ മനസിലാകും എന്നെ എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു .അല്ലെങ്കിൽ എന്നെ ഒറ്റ നോട്ടത്തിൽ തെന്നെ ഇഷ്ട്ടപെടണ്ടിരുന്നേനെ ,കാരണം അവൾ ഒരു ആണിൽ ആഗ്രഹിച്ച ശരീരം അല്ല എന്റേത്.
ഒന്ന് തുണിയുരിയുമ്പോൾ ആ ശരീര സങ്കല്പത്തിന്നെ ദുർബലമാകും. അത് എനിക്ക് അവളെ പറഞ്ഞു മനസിലാക്കാൻ സാധിക്കും മാത്രമല്ല അതിന് വേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്യും .അതിന്നുള്ള വഴിയൊക്കെ ഞാൻ കണ്ടു വെച്ചിരുന്നു .ഞാൻ ആശ്വാസം കാരണം ഒരു നെടുവീർപ് ഇട്ടു .
“ഇക്ക പോകണ്ടേ ”
ഞാൻ സ്വപ്നലോകത്തിന്ന് ഞെട്ടി എഴുന്നേറ്റു. ഉമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി .ഒരുങ്ങി ഇറങ്ങാൻ കുറച്ചു വൈകിയിരുന്നു .ഞാൻ കാർ കുറച്ചു സ്പീസിൽ തെന്നെ ഓടിച്ചു .6 മണിക്കൂറായിരുന്നു മാപ്പിൽ കൊച്ചിയിലേക് കാണിച്ച ദൂരം. പോകുന്ന വഴിയിൽ നമ്മൾ പരസ്പരം എല്ലാ കാര്യത്തെ പറ്റിയും സംസാരിച്ചു .സത്യം പറഞ്ഞാൽ ആ യാത്രയിൽ ആയിരുന്നു നമ്മൾ കൂടുതൽ തമ്മിലറിഞ്ഞത് .എനിക്ക് അവളോട് ഭയങ്കര ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നി .